---
title: "സ്ത്രീ ശാക്തീകരണം; കുടുംബശ്രീകാര്‍ക്ക് 2.96 കോടി രൂപ വായ്പ വിതരണം നടത്തി "
english_title: "Women Empowerment; Disbursed loans of Rs.2.96 crores to Kudumbashrees"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103426/women-empowerment-disbursed-loans-of-rs296-crores-to-kudumbashrees"
published_at: "2023-03-16T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413136206a59_OBIT_CARD_JPG.JPG"
keywords: []
---

# സ്ത്രീ ശാക്തീകരണം; കുടുംബശ്രീകാര്‍ക്ക് 2.96 കോടി രൂപ വായ്പ വിതരണം നടത്തി 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്തിലെ 42 കുടുംബശ്രീ യൂണിറ്റുകളിലെ 600 ഓളം സ്ത്രീകള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനും നിലവിലെ സംരംഭങ്ങള്‍ വികസിപ്പിക്കുവാനും വേണ്ടി 2 കോടി 96 ലക്ഷം രൂപ വായ്പയായി അനുവദിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്തിലെ 42 കുടുംബശ്രീ യൂണിറ്റുകളിലെ 600 ഓളം സ്ത്രീകള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനും നിലവിലെ സംരംഭങ്ങള്‍ വികസിപ്പിക്കുവാനും വേണ്ടി 2 കോടി 96 ലക്ഷം രൂപ വായ്പയായി അനുവദിച്ചു.

വായ്പാ വിതരണ ഉദ്ഘാടനം കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷനായി.

കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, അംഗങ്ങളായ ബിന്ദു സജി, ബിനിഷ ദിനേശന്‍, വിനീത മനോജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103426/women-empowerment-disbursed-loans-of-rs296-crores-to-kudumbashrees)