---
title: "പേരാമ്പ്ര വൃന്ദാവനം എയുപി സ്‌ക്കൂള്‍ 95ാം വാര്‍ഷികാഘോഷം"
english_title: "Perampra Vrindavan AUP School 95th Anniversary Celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103427/perampra-vrindavan-aup-school-95th-anniversary-celebration"
published_at: "2023-03-16T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413178b25dfd_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര വൃന്ദാവനം എയുപി സ്‌ക്കൂള്‍ 95ാം വാര്‍ഷികാഘോഷം

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്ര വൃന്ദാവനം എയുപി സ്‌ക്കൂളിന്റെ 95 ാം വാര്‍ഷികാഘോഷം മാര്‍ച്ച് 19 ഞായറാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര : **പേരാമ്പ്ര വൃന്ദാവനം എയുപി സ്‌ക്കൂളിന്റെ 95 ാം വാര്‍ഷികാഘോഷം മാര്‍ച്ച് 19 ഞായറാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വര്‍ണ്ണാഭമായ വിവിധ പരിപാടികളോടെ നടത്തപ്പെടുന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക് വൈകിട്ട് 3 മണിക്ക് കുട്ടികശുടെ കലാപരിപാടികളോടെ ആരംഭിക്കും.

വൈകിട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരനും പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകനുമായ മധുപാല്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.

സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ. രാഗേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്‌ക്കൂള്‍ മാനേജര്‍ ഇ.പി. രാധാകൃഷ്ണന്‍ പൂര്‍വ്വ അധ്യാപകരെ ആദരിക്കും.

തുടര്‍ന്ന് രാത്രി 8 മണിക്ക് മലയാളത്തിന്റെ നവഹാസ്യസാമ്രാട്ട് വിനോദ് കോവൂര്‍ അവതരിപ്പിക്കുന്ന കോമഡിഷോ, 9 മണിക്ക് വൃന്ദാവനം ചില്‍ഡ്രന്‍സ് തിയ്യറ്റര്‍ അവതരിപ്പിക്കുന്ന നാടകം പഞ്ചാരമാവ്, തുടര്‍ന്ന് പുതപ്പാട്ടിന്റെ നൃത്താവിഷ്‌ക്കാരം, ഒപ്പന നൃത്തനൃത്ത്യങ്ങള്‍ എന്നീ കലാപരിപാടികളും ഉണ്ടായിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനാധ്യാപകനും സ്വാഗതസംഘം കണ്‍വീനറുമായ വി.കെ. രവീന്ദ്രന്‍, പിടിഎ പ്രസിഡന്റ് പി.എം. രാംദാസ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.കെ. രമേശന്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി പ്രതീഷ് നടുക്കണ്ടി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.ബി. ഷൈലേഷ്, പബ്ലിസിറ്റി കണ്‍വീനര്‍ വി.കെ. അനീഷ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103427/perampra-vrindavan-aup-school-95th-anniversary-celebration)