---
title: "ഭിന്നശേഷിക്കാരുടെ കലാവാസന പ്രോത്സാഹിപ്പിക്കാന്‍ ഭിന്ന ശേഷി കലോത്സവം "
english_title: "Bhinna Seshi Kalothsavam to promote the art sense of the differently abled"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103432/bhinna-seshi-kalothsavam-to-promote-the-art-sense-of-the-differently-abled"
published_at: "2023-03-16T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64131daebdf18_OBIT_CARD_JPG.JPG"
keywords: []
---

# ഭിന്നശേഷിക്കാരുടെ കലാവാസന പ്രോത്സാഹിപ്പിക്കാന്‍ ഭിന്ന ശേഷി കലോത്സവം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പരിധിയിലെ ഭിന്നശേഷി കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പരിധിയിലെ ഭിന്നശേഷി കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം സംഘടിപ്പിക്കുന്നു.

2023 മാര്‍ച്ച് 17 വെള്ളിയാഴ്ച പേരാമ്പ്ര ടൗണ്‍ ഹാളില്‍ കാലത്ത് 9 മണി മുതല്‍ മേള ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബുവിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘടനം ചെയ്യും.

7 പഞ്ചായത്തുകളില്‍ നിന്നായി 200ഓളം കലാകാരന്മാര്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ മാറ്റുരയ്ക്കുന്നു. പങ്കെടുക്കുന്ന മുഴുവന്‍ കലാകാരന്മാര്‍ക്കും സര്‍ടിഫിക്കറ്, ട്രോഫി എന്നിവ വിതരണം ചെയ്യുന്നതാണ്.

പരിപാടി വിജയിപ്പിക്കുന്നതിനുള്ള യോഗം ബേ്‌ളാക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാത്തുമ്മ അധ്യക്ഷയായി.

ശശികുമാര്‍ പേരാമ്പ്ര, കെ.കെ. വിനോദന്‍, സനാതനന്‍ സി. എം രജിത, കെ.കെ ലിസി, പി.ടി അഷ്റഫ് എന്നിവര്‍ പങ്കെടുത്തു. സി.ഡി.പി ഒ ദീപ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103432/bhinna-seshi-kalothsavam-to-promote-the-art-sense-of-the-differently-abled)