---
title: "പൂവ്വാലോറക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവം സമാപിച്ചു "
english_title: "The Thira Mahotsava concluded at Poovvalorakun Bhagavathy Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103438/the-thira-mahotsava-concluded-at-poovvalorakun-bhagavathy-temple"
published_at: "2023-03-16T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641321ca274ec_OBIT_CARD_JPG.JPG"
keywords: []
---

# പൂവ്വാലോറക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവം സമാപിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു. അഭിലാഷ് പണിക്കര്‍ പൂവ്വാലോറക്കുന്നിലമ്മയുടെ തിറയും ഭഗവതിയുടെ തിറ നികേഷ് കാരയാടും കെട്ടിയാടി.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു. അഭിലാഷ് പണിക്കര്‍ പൂവ്വാലോറക്കുന്നിലമ്മയുടെ തിറയും ഭഗവതിയുടെ തിറ നികേഷ് കാരയാടും കെട്ടിയാടി.

മുത്തപ്പന്‍ വെള്ളാട്ട്, ഇളനീര്‍ കുല വരവ്, മുടി വരവ്, താലപ്പൊലി, പൂക്കലശം വരവ്, ഭഗവതി, ഗുളികന്‍,കുട്ടിച്ചാത്തന്‍, നാഗകാളി, കാളി എന്നി തിറ വെള്ളാട്ടുകളും, കനലാട്ടം, ഗുരുതി, പാടി കുടിവെക്കല്‍, എന്നീ ക്ഷേത്രചടങ്ങുകളും ക്ഷേത്ര മഹിളാവേദിയുടെ ആഭിമുഖ്യത്തില്‍ കൈകൊട്ടി കളി, ധ്വനി കൂട്ടായ്മ ആവള അവതരിപ്പിച്ച കോല്‍ക്കളി തുടങ്ങിയ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103438/the-thira-mahotsava-concluded-at-poovvalorakun-bhagavathy-temple)