---
title: "പേരാമ്പ്ര ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവം സംഘടിപ്പിച്ചു "
english_title: "Perambra Block Head Organized Bhinnaseeshi Kalolsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103567/perambra-block-head-organized-bhinnaseeshi-kalolsavam"
published_at: "2023-03-17T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641439c567b5a_1_nirakkott.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവം നിറക്കൂട്ട് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവം നിറക്കൂട്ട് സംഘടിപ്പിച്ചു.

പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി സ്മാരക ടൗണ്‍ ഹാളില്‍ രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്  എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, ശാരദ പട്ടേരി കണ്ടി, കെ.കെ. ബിന്ദു, എന്‍.ടി. ഷിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ശശികുമാര്‍ പേരാമ്പ്ര, കെ. സജീവന്‍, പി.കെ. രജിത, ബ്ലോക്ക് അംഗങ്ങളായ കെ.കെ. വിനോദന്‍, പി.ടി. അഷറഫ്, കെ.കെ. ലിസി, പ്രഭാ ശങ്കര്‍, വഹീദ പാറമ്മേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ആദ്യമായാണ് ബ്ലോക്ക് തലത്തില്‍ ഭിന്നശേഷി കലോല്‍സവം സംഘടിപ്പിച്ചത്.

പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ, കായണ്ണ , നൊച്ചാട്, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ ബഡ്‌സ് സ്‌കൂളികളിലെ കുട്ടികളും തണല്‍ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

സിഡി പിഒ കെ. ദീപ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സനാതനന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103567/perambra-block-head-organized-bhinnaseeshi-kalolsavam)