---
title: "കെ.ടി. കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണ ദിനം ആചരിച്ചു "
english_title: "KT Kunhiraman Nair Memorial Day was observed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103590/kt-kunhiraman-nair-memorial-day-was-observed-at-perambra"
published_at: "2023-03-17T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64144bfb8e157_1_pushpparchana.jpg"
keywords: []
---

# കെ.ടി. കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണ ദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.ടി കുഞ്ഞിരാമന്‍ നായരുടെ 36-ാം ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

## Article Content

**പേരാമ്പ്ര:** പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.ടി കുഞ്ഞിരാമന്‍ നായരുടെ 36-ാം ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

കാലത്ത് ആവടുക്കയിലെ വീട്ടുവളപ്പിലെ സ്മൃതികുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ കോണ്‍ഗ്രസ് നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.

തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, ഇ.വി. രാമചന്ദ്രന്‍, ബ്ലോക്ക് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍, കെ.വി രാഘവന്‍, വി.കെ. നാരായണന്‍ അടിയോടി, ഇ.പി. മുഹമ്മദ്, ഷാജു പൊന്‍പറ, ഇ.ടി സത്യന്‍, സി.കെ. രാഘവന്‍, എസ്. സുനന്ദ്, പി.എം പ്രകാശന്‍, പി.എസ് സുനില്‍ കുമാര്‍, സന്തോഷ് കോശി, മുന്നൂറ്റംകണ്ടി സുരേന്ദ്രന്‍, പി.ടി. കുഞ്ഞിക്കേളു, രജീഷ് പാലേരി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103590/kt-kunhiraman-nair-memorial-day-was-observed-at-perambra)