---
title: "മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗവും നൊച്ചാട് ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴസണുമായിരുന്ന സുബൈദ ചെറുവറ്റ അന്തരിച്ചു "
english_title: "Subaida Cheruvatta, former member of Perampra block panchayat and former standing committee chairperson of Nochad gram panchayat passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103641/subaida-cheruvatta-former-member-of-perampra-block-panchayat-and-former-standing-committee-chairperson-of-nochad-gram-panchayat-passed-away"
published_at: "2023-03-17T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64149b5d9550d_OBIT_CARD_JPG.JPG"
keywords: []
---

# മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗവും നൊച്ചാട് ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴസണുമായിരുന്ന സുബൈദ ചെറുവറ്റ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗവും നൊച്ചാട് ഗ്രാമപഞ്ചായത്ത് മുന്‍ സ്ഥിരം സമിതി ചെയര്‍പേഴ്സണുമായിരുന്ന നൊച്ചാട് ചാത്തോത്ത് താഴയിലെ സുബൈദ ചെറുവറ്റ അന്തരിച്ചു.

## Article Content

** പേരാമ്പ്ര: **മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗവും നൊച്ചാട് ഗ്രാമപഞ്ചായത്ത് മുന്‍ സ്ഥിരം സമിതി ചെയര്‍പേഴ്സണുമായിരുന്ന നൊച്ചാട് ചാത്തോത്ത് താഴയിലെ സുബൈദ ചെറുവറ്റ അന്തരിച്ചു.

സി.പി.എം. നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ പേരാമ്പ്ര എരിയ ട്രഷററുമാണ്. ഖബറടക്കം ശനിയാഴ്ച നൊച്ചാട് ജുമാ മസ്ജിദില്‍.

പിതാവ്: കുഞ്ഞിമൊയ്തി അരീക്കല്‍. മാതാവ്: കുഞ്ഞാമി. ഭര്‍ത്താവ്: സി.മുഹമ്മദ് (എക്സൈസ് ഇന്‍സ്പെക്ടര്‍, എക്സൈസ് ഡിവിഷന്‍ ഓഫീസ് കോഴിക്കോട്).

മക്കള്‍: ഡോ.ദില്‍റൂബ, സിഫര്‍ സഫാദ് (എല്‍.എല്‍.ബി. വിദ്യാര്‍ഥി മര്‍ക്കസ് നോളജ് സിറ്റി കൈതപൊയില്‍). മരുമകന്‍: അജ്നാസ് അറഫ (കോണ്‍ട്രാക്ടര്‍). സഹോദരങ്ങള്‍: ഫാത്തിമ, ബഷീര്‍ (ബഹറിന്‍), ലൈഷിര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103641/subaida-cheruvatta-former-member-of-perampra-block-panchayat-and-former-standing-committee-chairperson-of-nochad-gram-panchayat-passed-away)