---
title: "നാടിന് മാതൃകയായ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് അഭിനന്ദന പ്രവാഹം "
english_title: "Congratulation flow to Harita Karma Sena members who are role models for the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103807/congratulation-flow-to-harita-karma-sena-members-who-are-role-models-for-the-country"
published_at: "2023-03-18T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415d596080cf_OBIT_CARD_JPG.JPG"
keywords: []
---

# നാടിന് മാതൃകയായ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് അഭിനന്ദന പ്രവാഹം 

> **Lead Summary:** ** പേരാമ്പ്ര:** സത്യസന്ധമായ പ്രവൃത്തിയിലൂടെ നാടിന് മാതൃകയായ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് നാടെങ്ങും അഭിനന്ദന പ്രവാഹം.

## Article Content

** പേരാമ്പ്ര:** സത്യസന്ധമായ പ്രവൃത്തിയിലൂടെ നാടിന് മാതൃകയായ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് നാടെങ്ങും അഭിനന്ദന പ്രവാഹം.

പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടയില്‍ കിട്ടിയ സ്വര്‍ണ്ണ മോതിരം ഉടമക്ക് തിരിച്ചേല്‍പ്പിച്ച് മാതൃകയായി ഹരിത കര്‍മസേന അംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അഭിനന്ദനപ്രവാഹങ്ങള്‍ ഏറ്റുവാങ്ങുന്നത്.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡില്‍ ഹരിത കര്‍മ്മ സേന പ്ലാസ്റ്റിക് ശേഖരിച്ച് തരം തിരിക്കുമ്പോഴാണ് ചാക്ക് കെട്ടില്‍ നിന്നും സ്വര്‍ണ്ണ മോതിരം ലഭിച്ചത്.

ഹരിത കര്‍മ്മ സേന അംഗങ്ങളായ മഠത്തില്‍ സുമതി, പുത്തന്‍ പുരയില്‍ ബിന്ദു എന്നിവര്‍ വാര്‍ഡ് മെമ്പര്‍ പി ജോനയെ വിവരം അറിയിക്കുകയും ഉടമയെ കണ്ടെത്തി മെമ്പറുടെ സാന്നിധ്യത്തില്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103807/congratulation-flow-to-harita-karma-sena-members-who-are-role-models-for-the-country)