---
title: "കൂത്താളി എയുപി സ്‌ക്കൂളിന്റെ വാര്‍ഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും"
english_title: "Annual celebration and farewell function of Koothali AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103811/annual-celebration-and-farewell-function-of-koothali-aup-school"
published_at: "2023-03-18T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415db297a51e_OBIT_CARD_JPG.JPG"
keywords: []
---

# കൂത്താളി എയുപി സ്‌ക്കൂളിന്റെ വാര്‍ഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും

> **Lead Summary:** ** പേരാമ്പ്ര:** കൂത്താളി എയുപി സ്‌ക്കൂളിന്റെ 99ാമത്തെ വാര്‍ഷിക ആഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കെ.പി ഇന്ദിര ടീച്ചറുടെ യാത്രയയപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** കൂത്താളി എയുപി സ്‌ക്കൂളിന്റെ 99ാമത്തെ വാര്‍ഷിക ആഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കെ.പി ഇന്ദിര ടീച്ചറുടെ യാത്രയയപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

പ്രമുഖ സിനിമ താരം നിര്‍മ്മല്‍ പാലാഴി, ജാനു തമാശ ഫെയിം ലിധില്‍ ലാല്‍ എന്നിവര്‍ മുഖ്യ അതിഥികളായി. സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം ഉണ്ണികൃഷ്ണന്‍ സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അധ്യക്ഷതയും വഹിച്ചു.

ജനറല്‍ കണ്‍വീനര്‍ ആദര്‍ശ് പുതുശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.

വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, പി.ടി അഷറഫ്, കെ.വി രാഗിത, രഞ്ജുഷ, ഷീജ നാരായണന്‍, ആനന്ദ് ലാലു, അര്‍ജുന്‍ സാരംഗി, നിവേദ്യ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103811/annual-celebration-and-farewell-function-of-koothali-aup-school)