---
title: "അരിക്കുളം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഗമം "
english_title: "Arikulam Ranch Jamiatul Muallimeen Sangam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104185/arikulam-ranch-jamiatul-muallimeen-sangam"
published_at: "2023-03-20T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641884d76e670_OBIT_CARD_JPG.JPG"
keywords: []
---

# അരിക്കുളം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഗമം 

> **Lead Summary:** **അരിക്കുളം: **അരിക്കുളം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും മദ്രസ്സാ മാനേജ്‌മെന്റും സംയുക്തമായി മുഅല്ലിം റിലീഫ് വിതരണവും പ്രാര്‍ത്ഥന സദസ്സും നടത്തി.

## Article Content

**അരിക്കുളം: **അരിക്കുളം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും മദ്രസ്സാ മാനേജ്‌മെന്റും സംയുക്തമായി മുഅല്ലിം റിലീഫ് വിതരണവും പ്രാര്‍ത്ഥന സദസ്സും നടത്തി.

തറമ്മല്‍ സുബുലുസ്സലാം മദ്രസ്സയില്‍ വെച്ച് നടന്ന സംഗമം മുഫത്തിശ് അയ്യൂബ് ഫൈസി ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് പ്രസിഡണ്ട് ടി. ഇബാഹിം കുട്ടി അദ്ധ്യക്ഷനായി.

ഇ.കെ. അഹമദ് മൗലവി, പി.ഹംസ മുസ്ലിയാര്‍, ശമീര്‍ ബാഖവി, അബ്ദുസ്സലാം തറമ്മല്‍, ഇല്‍യാസ്ദാരിമി അബ്ദുറഹിമാന്‍ ഭാരിമി, അബ്ദുല്‍ അസീസ് സഖാഫി, സുബൈര്‍ദാരിമി, നൗഷാദ് മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104185/arikulam-ranch-jamiatul-muallimeen-sangam)