---
title: "പ്രതിഭകള്‍ക്ക് സ്‌നേഹാദരമൊരുക്കി അയല്‍വാസി വാട്‌സ്ആപ്പ് കൂട്ടായ്മ "
english_title: "Neighbors WhatsApp community to pay tribute to talents at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104274/neighbors-whatsapp-community-to-pay-tribute-to-talents-at-perambra"
published_at: "2023-03-21T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641968e1559f2_1_as.jpg"
keywords: []
---

# പ്രതിഭകള്‍ക്ക് സ്‌നേഹാദരമൊരുക്കി അയല്‍വാസി വാട്‌സ്ആപ്പ് കൂട്ടായ്മ 

> **Lead Summary:** ** പേരാമ്പ്ര:** പ്രതിഭകള്‍ക്ക് സ്‌നേഹാദരമൊരുക്കി അയല്‍വാസി വാട്‌സ്ആപ്പ് കൂട്ടായ്മ.

## Article Content

** പേരാമ്പ്ര:** പ്രതിഭകള്‍ക്ക് സ്‌നേഹാദരമൊരുക്കി അയല്‍വാസി വാട്‌സ്ആപ്പ് കൂട്ടായ്മ.

മരുതേരി ഊടുവഴി അയല്‍വാസി വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഭകളെ ആദരിച്ചത്.

സ്‌കൂളുകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത് മികവ് തെളിയിച്ച റിയ ഫാത്തിമ, പൂജാലക്ഷ്മി, മുഹമ്മദ് റിഫാന്‍, അഷ് വിന്‍, ഹനൂന അഷ്‌റഫ്, വേദാത്മിക, ഉജ്ജ്വല്‍ കൃഷ്ണ, എ.ആര്‍. ചേതന്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

ടി.പി. ഷാജുദ്ദീന്‍, ശശിധരന്‍ പൊയില്‍, പി. രാഘവന്‍, അനുരാഗ് ലാല്‍ എന്നിവര്‍ സംസാരിച്ചു. പി.എം. ആനന്ദന്‍, പി.എം. ബെന്‍സി, പി. ഹസ്‌ന, പി. സുഹ്റ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104274/neighbors-whatsapp-community-to-pay-tribute-to-talents-at-perambra)