---
title: "മൂടാടി ഹില്‍ ബസാറിന് അടുത്തുള്ള കോട്ടയകത് താഴെ പാടശേഖരത്തെ പുല്ലിന് തീപിടിച്ചു"
english_title: "A grass fire caught fire in a field below Kottayaka near Moodadi Hill Bazaar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104336/a-grass-fire-caught-fire-in-a-field-below-kottayaka-near-moodadi-hill-bazaar"
published_at: "2023-03-21T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419b65ea32e8_1_moodadi.jpg"
keywords: []
---

# മൂടാടി ഹില്‍ ബസാറിന് അടുത്തുള്ള കോട്ടയകത് താഴെ പാടശേഖരത്തെ പുല്ലിന് തീപിടിച്ചു

> **Lead Summary:** ** മൂടാടി :** പാടശേഖരത്തെ പുല്ലിന് തീപിടിച്ചു. ഇന്ന് വൈകുന്നേരം 4 മണിയോടുകൂടിയാണ് മൂടാടി ഹില്‍ ബസാര്‍ അടുത്തുള്ള കോട്ടയകത് താഴെ പാടശേഖരത്തില്‍ തീ പിടിച്ചത്.

## Article Content

** മൂടാടി :** പാടശേഖരത്തെ പുല്ലിന് തീപിടിച്ചു. ഇന്ന് വൈകുന്നേരം 4 മണിയോടുകൂടിയാണ് മൂടാടി ഹില്‍ ബസാര്‍ അടുത്തുള്ള കോട്ടയകത് താഴെ പാടശേഖരത്തില്‍ തീ പിടിച്ചത്.

കൂട്ടിയിട്ട പുല്ലിന് തീ കൊടുക്കുകയും പിന്നീട് നിയന്ത്രിക്കാന്‍ പറ്റാത്ത വിധം തീ കത്തി പടരുകയും ആണ് ഉണ്ടായത് എന്ന് കരുതുന്നു.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തുകയും നാട്ടുകാരുടെ സഹായത്തോടുകൂടി തീ അണക്കുകയും ചെയ്തു.

ഉച്ചനേരത്തും കാറ്റുള്ളപ്പോഴും ഒഴിഞ്ഞ പാടങ്ങളിലും മറ്റ് സ്ഥലങ്ങളിലും തീ കത്തിക്കുന്നത് ഒഴിവാക്കാന്‍ നാട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഗ്രേഡ് എഎസ്ടിഒ പി.കെ. ബാബുവിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇര്‍ഷാദ്, നിധി പ്രസാദ്, അരുണ്‍, റഷീദ്, ഹോം ഗാര്‍ഡ്മാരായ രാജീവ്, രാജേഷ് എന്നിവര്‍ തീ അണക്കുന്നതില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104336/a-grass-fire-caught-fire-in-a-field-below-kottayaka-near-moodadi-hill-bazaar)