---
title: "എരവട്ടൂര്‍ ജ്ഞാനോദയം എല്‍പി സ്‌കൂളിന് പുതിയ കെട്ടിടം "
english_title: "New building for Eravattur Gnanodayam LP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104339/new-building-for-eravattur-gnanodayam-lp-school"
published_at: "2023-03-21T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419ba0c7fe43_OBIT_CARD_JPG.JPG"
keywords: []
---

# എരവട്ടൂര്‍ ജ്ഞാനോദയം എല്‍പി സ്‌കൂളിന് പുതിയ കെട്ടിടം 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ ജ്ഞാനോദയം എല്‍പി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വിരമിക്കുന്ന പ്രധാനാധ്യാപിക പി.കെ.ജമീല ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ ജ്ഞാനോദയം എല്‍പി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വിരമിക്കുന്ന പ്രധാനാധ്യാപിക പി.കെ.ജമീല ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു.

കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എല്‍.എ ടി.പി.രാമകൃഷ്ണനും, യാത്രയയപ്പ് സമ്മേളന ഉദ്ഘാടനം എഴുത്തുകാരിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ശ്രീകല മുല്ലശ്ശേരിയും നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് വി.കെ.പ്രമോദ് അധ്യക്ഷനായി. ജാസ്മിന്‍ ബീഗം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ ഏ.കെ.പത്മനാഭന്‍, സ്‌കൂള്‍ മാനേജര്‍ പി.ബാലന്‍ അടിയോടി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.ലിസി, പഞ്ചായത്ത് മെമ്പര്‍മാരായ അര്‍ജ്ജുന്‍കറ്റയാട്ട്, കെ.കെ.പ്രേമന്‍, വിനോദ് തിരുവോത്ത്, എഇഒ ലത്തീഫ് കരയത്തൊടി, ഇ.എം.ബാബു, പി.കെ നാസര്‍, എ.കെ.നാരായണന്‍, ആര്‍.കെ.മുനീര്‍, തറമ്മല്‍ രാഗേഷ്, കെ.പി.ഗോപി, കെ.എം അബ്ദുള്ള, റോജഭായി, എം.പി.ടി.എ പ്രസിഡന്റ് ദിവ്യ സുനില്‍ എന്നിവര്‍ സംസാരിച്ചു.

പി.ടി.എ പ്രസിഡന്റ് പി.കെ.ഷൈജു സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മുഹമ്മദലി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും, രാജീവന്‍ മമ്മിളി സംവിധാനം ചെയ്ത അമ്പലപ്പുഴ സാരഥിയുടെ സ്ത്രീ- പുരഷ സമത്വത്തിന്റെ 'സമം' എന്ന നാടകവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104339/new-building-for-eravattur-gnanodayam-lp-school)