---
title: "ആര്‍.കെ.രവിവര്‍മ്മയുടെ ചരമവാര്‍ഷിക ദിനം ആചരിച്ച് കോണ്‍ഗ്രസ്സ് "
english_title: "Congress observes death anniversary of RK Ravi Varma"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104359/congress-observes-death-anniversary-of-rk-ravi-varma"
published_at: "2023-03-21T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419c90dc4a56_OBIT_CARD_JPG.JPG"
keywords: []
---

# ആര്‍.കെ.രവിവര്‍മ്മയുടെ ചരമവാര്‍ഷിക ദിനം ആചരിച്ച് കോണ്‍ഗ്രസ്സ് 

> **Lead Summary:** **പേരാമ്പ്ര:** പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ആര്‍.കെ.രവിവര്‍മ്മയുടെ 7ാമത് ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

## Article Content

**പേരാമ്പ്ര:** പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ആര്‍.കെ.രവിവര്‍മ്മയുടെ 7ാമത് ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

കാലത്ത് വീട്ടുവളപ്പിലെ സ്മൃതികുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് കോണ്‍ഗ്രസ്സ് നേതാക്കള്‍, സാംസ്‌കാരി-സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം യുഡിഎഫ് ചെയര്‍മാന്‍ കെ.ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.എസ് സുനില്‍ കുമാര്‍ അദ്ധ്യക്ഷനായിരുന്നു.

സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, ഇ.വി.രാമചന്ദ്രന്‍, കാവില്‍ പി.മാധവന്‍, കെ.മധൂക്ഷ്ണന്‍, എന്‍.പി.വിജയന്‍, വി.വി.ദിനേശന്‍, പി.യം പ്രകാശന്‍, പി.കെ.മജിദ്, സി.പി.സുരേന്ദ്രന്‍, കെ.പി. മായന്‍കുട്ടി, എന്‍.ഹരിദാസന്‍എന്നിവര്‍ സംസാരിച്ചു.

ആര്‍.കെ.രവിവര്‍മ്മയുടെ പേരില്‍ കുടുംബം ഏര്‍പ്പെടുത്തിയ ചികില്‍സാ സഹായ ഫണ്ടു നന്മണ്ട ശശിധരന്‍ കപ്പള്ളിക്കും, പഠനസഹായ ഫണ്ടു എസ്. ആദിത്യയ്ക്കു വേണ്ടി മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഒ.പി.വാസു നന്‍മണ്ടയും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണനില്‍ നിന്നും ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104359/congress-observes-death-anniversary-of-rk-ravi-varma)