---
title: "വൃന്ദാവനം എയുപി സ്‌കൂള്‍ വാര്‍ഷികാഘോഷം "
english_title: "Vrindavan AUP School Anniversary Celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104369/vrindavan-aup-school-anniversary-celebration"
published_at: "2023-03-21T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419d160ade69_OBIT_CARD_JPG.JPG"
keywords: []
---

# വൃന്ദാവനം എയുപി സ്‌കൂള്‍ വാര്‍ഷികാഘോഷം 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര വൃന്ദാവനം എയുപി സ്‌കൂള്‍ 95 ആം വാര്‍ഷികാഘോഷവും പൂര്‍വ്വ അധ്യാപകരെ ആദരിക്കലും സിനിമ നടന്‍ മധുപാല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര വൃന്ദാവനം എയുപി സ്‌കൂള്‍ 95 ആം വാര്‍ഷികാഘോഷവും പൂര്‍വ്വ അധ്യാപകരെ ആദരിക്കലും സിനിമ നടന്‍ മധുപാല്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം പി.കെ രാകേഷ് അധ്യക്ഷനായി. വിനോദ് കോവൂര്‍ കോമഡി ഷോ അവതരിപ്പിച്ചു.

മുന്‍ എംഎല്‍എ എ.കെ പത്മനാഭന്‍, മാനേജര്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന, പഞ്ചായത്ത് മെമ്പര്‍മാരായ കെ പ്രിയേഷ്, പി.എം സത്യന്‍, യു.സി ഹനീഫ, രാജന്‍ മരുതേരിമേലാട്ട്, ബാലകൃഷ്ണന്‍, പുതുക്കുടി അബ്ദുറഹിമാന്‍, പ്രതീഷ് നടുക്കണ്ടി, പി.വി ഷൈനി, പിടിഎ പ്രസിഡണ്ട് പി.എം രാമദാസന്‍, അബ്ദുല്‍ മജീദ് കെ, പ്രധാനാദ്ധ്യാപകന്‍ വി.കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പാഠ്യപഠ്യ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104369/vrindavan-aup-school-anniversary-celebration)