---
title: "തേങ്ങാക്കൂടയ്ക്ക് തീപിടിച്ച് നാലായിരത്തോളം തേങ്ങ കത്തിനശിച്ചു "
english_title: "A fire broke out in the coconut house and nearly 4000 coconuts were burnt at arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104472/a-fire-broke-out-in-the-coconut-house-and-nearly-4000-coconuts-were-burnt-at-arikkulam"
published_at: "2023-03-22T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641aa5750c3ce_1_coco.jpg"
keywords: []
---

# തേങ്ങാക്കൂടയ്ക്ക് തീപിടിച്ച് നാലായിരത്തോളം തേങ്ങ കത്തിനശിച്ചു 

> **Lead Summary:** **കാരയാട് : **അരിക്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ തറമ്മലങ്ങാടിയില്‍ മീത്തലെ പൊയിലങ്ങല്‍ അമ്മതിന്റെ തേങ്ങാക്കൂട കത്തിനശിച്ചു.

## Article Content

**കാരയാട് : **അരിക്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ തറമ്മലങ്ങാടിയില്‍ മീത്തലെ പൊയിലങ്ങല്‍ അമ്മതിന്റെ തേങ്ങാക്കൂട കത്തിനശിച്ചു.

ഏകദേശം നാലായിരത്തോളം തേങ്ങയുണ്ടായിരുന്നു മുഴുവനും കത്തിനശിച്ചു.

വീടിനോട് ചേര്‍ന്നുള്ള കോണ്‍ഗ്രീറ്റ് കെട്ടിടമായ തോങ്ങാ കൂടയ്ക്കും കേട് പാട്ടുകള്‍ സംഭവിച്ചിട്ടുണ്ട്.

കാലത്ത് ഒമ്പത് മണിയോടെയാണ് തീ പിടിച്ചത് തീ പത്തെരയോടെയാണ് അണക്കാന്‍ കഴിഞ്ഞത്.

പേരാമ്പ്രയില്‍ നിന്നുളള രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് ഒന്നര മണിക്കൂര്‍ പരിശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104472/a-fire-broke-out-in-the-coconut-house-and-nearly-4000-coconuts-were-burnt-at-arikkulam)