---
title: "ദി ക്യാമ്പ് പേരാമ്പ്രയ്ക്ക് പുതിയ ഭാരവാഹികള്‍"
english_title: "The Camp Perambraykku  New officers "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104511/the-camp-perambraykku-new-officers"
published_at: "2023-03-22T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ace199276e_1_evar.JPG"
keywords: []
---

# ദി ക്യാമ്പ് പേരാമ്പ്രയ്ക്ക് പുതിയ ഭാരവാഹികള്‍

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിന് പുതിയ ഭാരവാഹികള്‍.

## Article Content

** പേരാമ്പ്ര : **പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിന് പുതിയ ഭാരവാഹികള്‍.

ദി ക്യാമ്പിന്റെ മൂന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗം പേരാമ്പ്ര ദി ക്യാമ്പ് ആര്‍ട്ട് ഗാലറിയില്‍ വെച്ച് നടന്നു. പേരാമ്പ്രയില്‍ ഗ്രാമപഞ്ചായത്തിന് കിഴില്‍ ആര്‍ട്ട് ഗാലറി ഉടന്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ്  കെ.സി. കുമാരന്‍ അധ്യക്ഷത വഹിച്ചു. കെ.സി. രാജീവന്‍, ആര്‍. ബാലകൃഷ്ണന്‍, ബാബു പുറ്റം പൊയില്‍, പ്രേംരാജ് പേരാമ്പ്ര, ദേവരാജ് കന്നാട്ടി, നിതേഷ് തെക്കേലത്ത്, ദീപേഷ് സ്മൃതി, അഭിലാഷ് തിരുവോത്ത്, ലിതേഷ് കരുണാകരന്‍, ബൈജന്‍സ്, പ്രജീഷ് പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

ബഷീര്‍ ചിത്രകൂടം സ്വാഗതം പറഞ്ഞ ചടങ്ങിന് രഞ്ജിത്ത് പട്ടാണിപ്പാറ നന്ദിയും പറഞ്ഞു.

കെ.സി. രാജീവന്‍ പ്രസിഡണ്ടും അഭിലാഷ് തിരുവോത്ത്, ദേവരാജ് കന്നാട്ടി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും രഞ്ജിത്ത് പട്ടാണിപ്പാറ സെക്രട്ടറിയും ആര്‍ബി പേരാമ്പ്ര, പ്രജീഷ് പേരാമ്പ്ര എന്നിവര്‍ ജോയിന്റ്  സെക്രട്ടറിമാര്‍, നിതേഷ് തെക്കേലത്ത് ഖജാന്‍ജി എന്നിവര്‍ പുതിയ ഭാരവാഹികളായ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104511/the-camp-perambraykku-new-officers)