---
title: "ഡോക്ടര്‍മാര്‍ കൂടെ നിന്നു; കൈ ഞരമ്പ് മുറിഞ്ഞ ഹമീം പ്ലസ്ടു പരീക്ഷയെഴുതി "
english_title: "The doctors stood by; Hamim, who had cut the nerve in his hand, appeared in the Plus two exams at kozhikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104676/the-doctors-stood-by-hamim-who-had-cut-the-nerve-in-his-hand-appeared-in-the-plus-two-exams-at-kozhikkode"
published_at: "2023-03-23T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641befd41af23_1_hameem.jpg"
keywords: []
---

# ഡോക്ടര്‍മാര്‍ കൂടെ നിന്നു; കൈ ഞരമ്പ് മുറിഞ്ഞ ഹമീം പ്ലസ്ടു പരീക്ഷയെഴുതി 

> **Lead Summary:** ** കോഴിക്കോട് : **വീട്ടിലെ വാതില്‍ ചില്ലില്‍ നിന്ന് പരിക്കേറ്റ് കൈയുടെ ഞരമ്പ് മുറിഞ്ഞ ഹഫീം പ്ലസ്ടു പരീക്ഷയെഴുതിയ ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായി.

## Article Content

** കോഴിക്കോട് : **വീട്ടിലെ വാതില്‍ ചില്ലില്‍ നിന്ന് പരിക്കേറ്റ് കൈയുടെ ഞരമ്പ് മുറിഞ്ഞ ഹഫീം പ്ലസ്ടു പരീക്ഷയെഴുതിയ ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായി.

മലപ്പുറം തിരൂരങ്ങാടിയിലെ ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഹഫീമിനാണ് പരീക്ഷയുടെ തലേ ദിവസം വലതു കൈയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റത്. കൈയുടെ ഞരമ്പ് മുറിഞ്ഞ് പോയിരുന്നു. തുടര്‍ന്നാണ് വിദഗദ്ധ ചികിത്സയ്ക്കായി കോഴിക്കോട് ആസ്റ്റര്‍ മിംസിലേക്ക് ഹഫീമിനെ എത്തിച്ചത്.

പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. കെ. എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഹഫീമിനെ പരിശോധിച്ചത്. പരിക്ക് ഗൗരവമുള്ളതായിരുന്നു. ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞാല്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ല എന്നവിഷമം ഹഫീം ഡോ. കൃഷ്ണകുമാറിനോട് പങ്കുവെച്ചു.

ഹഫീമിന്റെ അവസ്ഥ മനസ്സിലാക്കിയ ഡോക്ടര്‍ പരീക്ഷ എഴുതാനുള്ള അനുവാദം നല്‍കുകയും താല്‍ക്കാലികമായി ആവശ്യമായ ചികിത്സകള്‍ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ പരീക്ഷാ സെന്ററില്‍ എത്തിച്ചേര്‍ന്നത്.

അടിയന്തരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ചികിത്സാ സൗകര്യങ്ങളും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ആംബുലന്‍സില്‍ തന്നെ ഒരുക്കിയിരുന്നു. രാവിലെ 9.30 ന് പരീക്ഷ ആരംഭിച്ചു.

തീരൂരങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി റോഷന്‍ കൃഷ്ണയാണ് ഹഫീമിന്റെ സഹായിയായി പരീക്ഷ എഴുതിയത്. അവസ്ഥ സങ്കീര്‍ണ്ണമായിരുന്നു, എങ്കിലും ഹഫീമിന്റെ പരീക്ഷ എഴുതാനുള്ള ആഗ്രഹത്തിന് എതിര് നല്‍ക്കാന്‍ തോന്നിയില്ല.

അവസ്ഥ സങ്കീര്‍ണ്ണമാകാതിരിക്കാനുള്ള പ്രാഥമിക ചികിത്സകളെല്ലാം നല്‍കിയ ശേഷമാണ് ഹഫീമിനെ പരീക്ഷ എഴുതാന്‍ അനുവദിച്ചത്.

ഹഫീം നന്നായി തന്നെ പരീക്ഷ എഴുതി. അതേ ആത്മവിശ്വാസത്തോടെ തന്നെ പരിക്കിനെ പെട്ടെന്ന് കീഴടക്കാനും ഹഫീമിന് സാധിക്കുമെന്ന് ഡോ. കെ. എസ്. കൃഷ്ണകുമാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104676/the-doctors-stood-by-hamim-who-had-cut-the-nerve-in-his-hand-appeared-in-the-plus-two-exams-at-kozhikkode)