---
title: "വന്മുകം-എളമ്പിലാട് സ്‌കൂളില്‍ ബീറ്റ്‌റൂട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു "
english_title: "Beetroot Fest was organized at Vanmukam-Elampilad School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104687/beetroot-fest-was-organized-at-vanmukam-elampilad-school"
published_at: "2023-03-23T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bf8af6a055_1_beet.jpg"
keywords: []
---

# വന്മുകം-എളമ്പിലാട് സ്‌കൂളില്‍ ബീറ്റ്‌റൂട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു 

> **Lead Summary:** **ചിങ്ങപുരം** : കുട്ടികളില്‍ കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് സ്‌കൂളില്‍ ബീറ്റ്‌റൂട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു.

## Article Content

**ചിങ്ങപുരം** : കുട്ടികളില്‍ കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് സ്‌കൂളില്‍ ബീറ്റ്‌റൂട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു.

സ്‌കൂള്‍ പറമ്പിലെ മൂന്ന് സെന്റ് സ്ഥലത്ത് മൂന്ന് മാസം കൊണ്ട് ശാസ്ത്രീയമായ രീതിയില്‍ ജൈവ വളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്ത് വിളയിച്ചെടുത്ത 28 കിലോഗ്രാം ബീറ്റ്‌റൂട്ട് ഉപയോഗിച്ച് കൊണ്ട് രക്ഷിതാക്കളുടെ സഹായത്തോടെ 28 ബീറ്റ്‌റൂട്ട് വിഭവങ്ങള്‍ തയ്യാറാക്കി ബീറ്റ്‌റൂട്ട് ഫെസ്റ്റ് നടത്തി.

ബീറ്റ്‌റൂട്ട് കൊണ്ട് ഇത്രയധികം വിഭവങ്ങള്‍ തയ്യാറാക്കിയത് കുട്ടികള്‍ക്ക് കൗതുക കാഴ്ചയായി. വാര്‍ഡ് അംഗം ടി.എം. രജുല ബീറ്റ്‌റൂട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക എന്‍.ടി.കെ. സീനത്ത്, എസ്.ആര്‍.ജി. കണ്‍വീനര്‍ പി.കെ. അബ്ദുറഹ്മാന്‍, പി.ടി.എ വൈസ് പ്രസിഡന്റ് മൃദുല ചാത്തോത്ത്, സ്‌കൂള്‍ ലീഡര്‍ കാര്‍ത്തിക പ്രഭീഷ് വി.ടി. ഐശ്യര്യ, പി. നൂറുല്‍ ഫിദ,സി. ഖൈറുന്നിസാബി, വി.പി. സരിത, പി. സിന്ധു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104687/beetroot-fest-was-organized-at-vanmukam-elampilad-school)