---
title: "ഗണിതചിന്തനങ്ങളുടെ 'കുളിര്‍മഴപ്പെയ്ത്തുകള്‍' പ്രകാശനം ചെയ്തു "
english_title: "Culirmazhapeythukal of mathematical thought were released at ulliyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104712/culirmazhapeythukal-of-mathematical-thought-were-released-at-ulliyeri"
published_at: "2023-03-23T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c0c870d68e_1_kulir.jpg"
keywords: []
---

# ഗണിതചിന്തനങ്ങളുടെ 'കുളിര്‍മഴപ്പെയ്ത്തുകള്‍' പ്രകാശനം ചെയ്തു 

> **Lead Summary:** ** ഉള്ളിയേരി **: പാലോറ എച്ച്എസ്എസ് റിട്ട. ഗണിതാധ്യാപകന്‍ രാമകൃഷ്ണന്‍ സരയുവിന്റെ ഏഴാമത് പുസ്തകം 'ഗണിത ചിന്തനങ്ങളുടെ കുളിര്‍മഴപ്പെയ്ത്തുകള്‍' പ്രകാശനം ചെയ്തു.

## Article Content

** ഉള്ളിയേരി **: പാലോറ എച്ച്എസ്എസ് റിട്ട. ഗണിതാധ്യാപകന്‍ രാമകൃഷ്ണന്‍ സരയുവിന്റെ ഏഴാമത് പുസ്തകം 'ഗണിത ചിന്തനങ്ങളുടെ കുളിര്‍മഴപ്പെയ്ത്തുകള്‍' പ്രകാശനം ചെയ്തു.

കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് കോളേജ് റിട്ട. ഗണിതാധ്യാപകന്‍ രമേഷ് കുമാര്‍ ആദ്യപ്രതി പ്രബീഷ് കുമാറിന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു.

ബാബു പുതുവാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് പാലോറ എച്ചഎസ്എസ് മുന്‍ പ്രിന്‍സിപ്പാള്‍ എം. ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര എച്ച്എസ്എസ് മുന്‍ പ്രിന്‍സിപ്പാള്‍ മുഖ്യ പ്രഭാഷണം നടത്തി. ടി. വേണുഗോപാല്‍, പി. ഹര്‍ഷകുമാര്‍, കെ.പി. സഹദേവന്‍, വി.സി. ഷാജി, വി.കെ. വിമല എന്നിവര്‍ സംസാരിച്ചു.

പി.എം. രമേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാമകൃഷ്ണന്‍ സരയു മറുപടിയും എം. സജിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104712/culirmazhapeythukal-of-mathematical-thought-were-released-at-ulliyeri)