---
title: "സുരക്ഷ പാലിയേറ്റിവിന് ഹോം കെയര്‍ വാഹനം കൈമാറി"
english_title: "Home care vehicle handed over to Sukhara Palliative at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104716/home-care-vehicle-handed-over-to-sukhara-palliative-at-perambra"
published_at: "2023-03-23T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c0fef818f7_1_home.jpg"
keywords: []
---

# സുരക്ഷ പാലിയേറ്റിവിന് ഹോം കെയര്‍ വാഹനം കൈമാറി

> **Lead Summary:** ** പേരാമ്പ്ര: **ഡിവൈഎഫ്‌ഐ കല്‍പ്പത്തൂര്‍ മേഖല കമ്മറ്റി സുരക്ഷ പാലിയേറ്റിവിന് ഹോം കെയര്‍ വാഹനം കൈമാറി.

## Article Content

** പേരാമ്പ്ര: **ഡിവൈഎഫ്‌ഐ കല്‍പ്പത്തൂര്‍ മേഖല കമ്മറ്റി സുരക്ഷ പാലിയേറ്റിവിന് ഹോം കെയര്‍ വാഹനം കൈമാറി.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് സുരക്ഷ മേഖല കണ്‍വീനര്‍ സി.പി. ബിജുവിന് താക്കോല്‍ കൈമാറി ഉദ്ഘാടനം ചെയ്തു. കെ.സി ബാബുരാജ് അധ്യക്ഷത വഹിച്ചു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി.എന്‍. ശരദ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി. ഷൈജു, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം.എം. ജിജേഷ്, വി.കെ. അമര്‍ഷാഹി, ആദിത്യ സുകുമാരന്‍, സി.കെ. രൂപേഷ്, പി.സി. സജിദാസ്, രജിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മേഖല സെക്രട്ടറി പി.പി. സമീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മേഖല പ്രസിഡന്റ്  മിഥുന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104716/home-care-vehicle-handed-over-to-sukhara-palliative-at-perambra)