---
title: "മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സംഗമം സംഘടിപ്പിച്ചു "
english_title: "Muslim League organized Platinum Jubilee Sangam at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104732/muslim-league-organized-platinum-jubilee-sangam-at-perambra"
published_at: "2023-03-23T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c2722e9409_1_m_sanga.JPG"
keywords: []
---

# മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സംഗമം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര :** മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സംഗമം സംഘടിപ്പിച്ചു.

ചെന്നൈയില്‍ വെച്ച് നടന്ന മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ പങ്കെടുത്തവരുടെ പേരാമ്പ്ര പഞ്ചായത്ത് തല സംഗമം 'ചെന്നൈ വര്‍ത്തമാനം' ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. ഇ. ഷാഹി അധ്യക്ഷത വഹിച്ചു.

ചെന്നൈ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളെ ചടങ്ങില്‍ ആദരിച്ചു.

മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.പി.എ. അസീസിന് സ്വീകരണവും നല്‍കി.

മിസ്ഹബ് കീഴരിയൂര്‍, എം.കെ.സി. കുട്ട്യാലി, ടി.പി. മുഹമ്മദ്, പുതുക്കുടി അബ്ദുറഹിമാന്‍, കെ.പി. റസാഖ്, ആര്‍.കെ. മുഹമ്മദ്, സി.പി. ഹമീദ്, വാളാഞ്ഞി ഇബ്രാഹിം, പി.വി. നജീര്‍, റഷീദ് പാണ്ടിക്കോട്, റിസ്വാന ഷറിന്‍, സി.കെ. ഹഫീഫ്, ആര്‍.എം. നിഷാദ്, സയീദ് അയനിക്കല്‍, കെ.പി. നിയാസ്, കൂളിക്കണ്ടി കരീം, സക്കീന ഗഫൂര്‍, ഇ.എം. സലീന ഷമീര്‍, ദാസന്‍ പെരുമണ്ണ, എന്‍.കെ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104732/muslim-league-organized-platinum-jubilee-sangam-at-perambra)