മേപ്പയ്യൂര്‍: കിണറ്റില്‍ വീണ രണ്ട് വയസ്സ് പ്രായമുള്ള മുട്ടനാടിനെ അഗ്നിരക്ഷാസേന രക്ഷിച്ചു.
കൂനംവള്ളിക്കാവില്‍ പുത്തപ്പട്ടയില് ബാലകൃഷ്ണന്റെ വീട്ടിലെ ഉദ്ദേശം അറുപതടി താഴ്ചയുള്ള കിണറ്റില്‍ വീണ മുട്ടനാടിനെയാണ് രക്ഷിച്ചത്.
പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷന് ഓഫിസ്സര്‍ സി പി ഗിരീശന്റെയും സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ പി സി പ്രേമന്റെയും നേതൃത്ത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍ ധീരജ് ലാല്‍ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തി. വി.കെ നൗഷാദ്, എ. ഷിജിത്ത്, വി.കെ. ഷൈജു, എ.സി അജീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Firefighters rescue a sheep that fell into a well