---
title: "ലോക ക്ഷയരോഗ ദിനം ആചരിച്ചു "
english_title: "World Tuberculosis Day observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105033/world-tuberculosis-day-observed"
published_at: "2023-03-24T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ddb7c52c40_OBIT_CARD_JPG.JPG"
keywords: []
---

# ലോക ക്ഷയരോഗ ദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മാര്‍ച്ച് 24 ലോകക്ഷയരോഗ ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബോധവല്‍ക്കരണ ക്ലാസും പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **മാര്‍ച്ച് 24 ലോകക്ഷയരോഗ ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബോധവല്‍ക്കരണ ക്ലാസും പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു.

ബോധവല്‍ക്കരണ ക്ലാസിന്റെ ഉദ്ഘാടനം മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി.മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍, ജെഎച്ച്‌ഐമാരായ അബ്ദുള്‍ അസീസ്, സുരേഷ്, അനൂപ്, ജെപിഎച്ച്എന്‍ ശാരദ, പിആര്‍ഒ സിനില എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105033/world-tuberculosis-day-observed)