---
title: "ഗ്രന്ഥശാല ആധുനികവല്‍ക്കരണം; കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം നടത്തി "
english_title: "library modernization; Computer distribution was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105218/library-modernization-computer-distribution-was-inaugurated"
published_at: "2023-03-25T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f0b4c29206_OBIT_CARD_JPG.JPG"
keywords: []
---

# ഗ്രന്ഥശാല ആധുനികവല്‍ക്കരണം; കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം നടത്തി 

> **Lead Summary:** ** കൊയിലാണ്ടി : **പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി ഗ്രന്ഥശാല ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകള്‍ക്ക് കമ്പ്യൂട്ടറും പ്രിന്ററും വിതരണം നടത്തി.

## Article Content

** കൊയിലാണ്ടി : **പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി ഗ്രന്ഥശാല ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകള്‍ക്ക് കമ്പ്യൂട്ടറും പ്രിന്ററും വിതരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തില്‍ അദ്ധ്യക്ഷയായി.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.ജീവാനന്ദന്‍, കെ.ടി.എം. കോയ, ഷീബ ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.പി. മൊയ്തീന്‍ കോയ, ഇ.കെ ജുബീഷ്, കെ.അഭിനീഷ്, ടി.എം.രജില, സുധ കാപ്പില്‍, സെക്രട്ടറി മുഹമ്മദ് മുഹ്‌സിന്‍, ഗ്രന്ഥശാലാ സംഘം ഭാരവാഹികളായ പി.വേണു, കെ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105218/library-modernization-computer-distribution-was-inaugurated)