---
title: "വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു "
english_title: "The woman died after being treated in a car accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105374/the-woman-died-after-being-treated-in-a-car-accident"
published_at: "2023-03-26T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64204d3445ca6_OBIT_CARD_JPG.JPG"
keywords: []
---

# വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു 

> **Lead Summary:** **എരഞ്ഞിക്കല്‍ :** വാഹനാപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.

## Article Content

**എരഞ്ഞിക്കല്‍ :** വാഹനാപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.

എരഞ്ഞിക്കല്‍ അമ്പലപ്പടി കിഴക്കേപൊയിലില്‍ പരേതരായ സുനില്‍കുമാര്‍, സീന (മൊകവൂര്‍ ) ദമ്പതികളുടെ മകള്‍ നേഹ സുനില്‍കുമാര്‍ (28) ആണ് മരിച്ചത്.

ജനുവരി 26 ന് കൊടുവള്ളി വെണ്ണക്കാട് വെച്ച് യുവതി സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. 

ഗുരുതരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  ശനിയാഴ്ച പുലർച്ചയോടെ  മരണം സംഭവിക്കുകയായിരുന്നു.

സംസ്‌ക്കാരം വെസ്റ്റ്ഹില്‍ സ്മശാനത്ത് നടത്തി. മക്കള്‍: നന്ദിക, നക്ഷത്ര, നൈഥിക്ക്. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105374/the-woman-died-after-being-treated-in-a-car-accident)