---
title: "രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് "
english_title: "Muslim League protests Rahul Gandhi's disqualification"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105403/muslim-league-protests-rahul-gandhis-disqualification"
published_at: "2023-03-26T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642069b0eb030_OBIT_CARD_JPG.JPG"
keywords: []
---

# രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് 

> **Lead Summary:** **മേപ്പയ്യൂര്‍: **രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയിലും ലോകസഭാംഗത്വം റദ്ദ് ചെയ്ത നടപടിയിലും, മോദി സര്‍ക്കാറിന്റെ പകപോക്കലിനെതിരെയും മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും, പ്രതിഷേധ സംഗമവും നടത്തി.

## Article Content

**മേപ്പയ്യൂര്‍: **രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയിലും ലോകസഭാംഗത്വം റദ്ദ് ചെയ്ത നടപടിയിലും, മോദി സര്‍ക്കാറിന്റെ പകപോക്കലിനെതിരെയും മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും, പ്രതിഷേധ സംഗമവും നടത്തി.

എം.എം.അഷറഫ്, ഫൈസല്‍ ചാവട്ട്, കെ.എം.എ അസീസ്, ഇല്ലത്ത് അബ്ദുറഹിമാന്‍, മുജീബ് കോമത്ത്, ഐ.ടി.അബ്ദുല്‍ സലാം, ഇസ്മായില്‍ കീപ്പോട്ട്, കെ.കെ അബ്ദുല്‍ ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമത്തില്‍ എം.എം അഷറഫ് അധ്യക്ഷനായി. എ.വി അബ്ദുല്ല, ഇ.അശോകന്‍, വി.മുജീബ്, എരവത്ത് മുഹമ്മദ്, കെ. ലബീബ് അഷറഫ്, എം.കെ ഫസലുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105403/muslim-league-protests-rahul-gandhis-disqualification)