---
title: "വയോജനങ്ങള്‍ക്കായി മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Organized mobile medical camb at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105688/organized-mobile-medical-camb-at-changaroth"
published_at: "2023-03-28T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422769fbdde0_1_camb.JPG"
keywords: []
---

# വയോജനങ്ങള്‍ക്കായി മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വയോജനങ്ങള്‍ക്കുള്ള മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് ചങ്ങരോത്ത് പഞ്ചായത്തിലെ, അഞ്ച്, പതിനൊന്ന് വാര്‍ഡില്‍പ്പെട്ട കുളക്കണ്ടം പ്രദേശവാസികള്‍ക്കായിയാണ് സംഘടിപ്പിച്ചത്.

വളവില്‍ ബ്രദേഴ്‌സ്- ആര്‍ട്‌സ്, സ്‌പോര്‍ട്സ് ക്ലബില്‍ വെച്ച് നടന്ന മെഡിക്കല്‍ ക്യാമ്പ് ബ്ലോക്ക് ഡിവിഷന്‍ അംഗം കെ.കെ. വിനോദന്‍ ഉദ്ഘാടനം ചെയ്തു.

മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യ പ്രവര്‍ത്തകയുമായ ഷൈലജ ചെറുവോട്ട് അധ്യക്ഷത വഹിച്ചു.

വളവില്‍ ബ്രദേഴ്‌സ് സെക്രട്ടറി കെ.എം. സൗരവ്, ബ്ലോക്ക് പഞ്ചായത്ത് എച്ച്.സി. ഗോഗുല്‍ദാസ് എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ യൂണിറ്റ് ഡോ: നിധിന്‍ അംഗങ്ങളായ ജോഷി, നിഖില, അഭിരാമി, ആശാ വര്‍ക്കര്‍മാരായ ശാലിനി പ്രകാശ്, സി.കെ. പുഷ്പ എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105688/organized-mobile-medical-camb-at-changaroth)