---
title: "തുറയൂര്‍ സിഡിഎസിന് കീഴിലുള്ള 36 അയല്‍ക്കൂട്ടങ്ങള്‍ക്കായി മൈക്രോ ക്രഡിറ്റ് വായ്പ്പ അനുവദിച്ചു "
english_title: "Micro credit loan sanctioned to 36 neighborhood groups under Thurayur CDS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105695/micro-credit-loan-sanctioned-to-36-neighborhood-groups-under-thurayur-cds"
published_at: "2023-03-28T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64227f8810f49_1_tpr.JPG"
keywords: []
---

# തുറയൂര്‍ സിഡിഎസിന് കീഴിലുള്ള 36 അയല്‍ക്കൂട്ടങ്ങള്‍ക്കായി മൈക്രോ ക്രഡിറ്റ് വായ്പ്പ അനുവദിച്ചു 

> **Lead Summary:** ** തുറയൂര്‍**: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പേരാമ്പ്ര ഉപജില്ല ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തുറയൂര്‍ സിഡിഎസിന് കീഴിലുള്ള 36 അയല്‍ക്കൂട്ടങ്ങള്‍ക്കായി മൈക്രോ ക്രഡിറ്റ് വായ്പ്പ അനുവദിച്ചു.

## Article Content

** തുറയൂര്‍**: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പേരാമ്പ്ര ഉപജില്ല ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തുറയൂര്‍ സിഡിഎസിന് കീഴിലുള്ള 36 അയല്‍ക്കൂട്ടങ്ങള്‍ക്കായി മൈക്രോ ക്രഡിറ്റ് വായ്പ്പ അനുവദിച്ചു.

ഒരു കോടി എന്‍പത്തിയെട്ട് ലക്ഷത്തി തൊണ്ണൂറ്റൊന്നായിരം രൂപയാണ് മൈക്രോ ക്രഡിറ്റ് വായ്പ്പയിലൂടെ അനുവദിച്ചത്.

വായ്പ വിതരണ പരിപാടിയുടെ ഉദ്ഘാടനവും സിഡിഎസിനുള്ള ചെക്ക് വിതരണവും ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിസന്റ്  സി.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു.

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഉപജില്ല മാനേജര്‍ കെ. രവീന്ദ്രന്‍ അയല്‍കൂട്ടങ്ങള്‍ക്കുള്ള വായ്പ വിതരണം ചെയ്തു.

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്  വി. സുധ പദ്ധതി വിശദീകരണം നടത്തി.

തുറയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ശ്രീജ മാവുള്ളാട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി. ബാലന്‍, അഷിത നടുക്കാട്ടില്‍, പഞ്ചായത്ത് അംഗങ്ങളായ കെ.എം. രാമകൃഷ്ണന്‍, ദിപിന ടി.കെ, സബിന്‍രാജ് കെ.കെ, എം.പി ഷിബു, സി.എ നൗഷാദ്, എ.കെ. കുട്ടിക്കൃഷ്ണന്‍, കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അഞ്ജു മാടത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ. രജിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105695/micro-credit-loan-sanctioned-to-36-neighborhood-groups-under-thurayur-cds)