---
title: "കെ.പി. കുഞ്ഞനന്തന്‍ നായര്‍ അനുസ്മരണം; ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കൈമാറി "
english_title: "KP Kunjananthan Nair Commemoration; Life saving equipment was handed over"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105773/kp-kunjananthan-nair-commemoration-life-saving-equipment-was-handed-over"
published_at: "2023-03-28T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422c23fe489f_1_asqw.jpg"
keywords: []
---

# കെ.പി. കുഞ്ഞനന്തന്‍ നായര്‍ അനുസ്മരണം; ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കൈമാറി 

> **Lead Summary:** ** പേരാമ്പ്ര:** സ്വാതന്ത്ര്യ സമര സേനാനിയും നൊച്ചാട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കെ.പി. കുഞ്ഞനന്തന്‍ നായരുടെ 21-ാം മത് ചരമ വാര്‍ഷികദിനം ആചരിച്ചു.

## Article Content

** പേരാമ്പ്ര:** സ്വാതന്ത്ര്യ സമര സേനാനിയും നൊച്ചാട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കെ.പി. കുഞ്ഞനന്തന്‍ നായരുടെ 21-ാം മത് ചരമ വാര്‍ഷികദിനം ആചരിച്ചു.

ചരമ ദിനാചരിണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വാല്യക്കോട് സഹയാത്ര പാലിയേറ്റിവ് കെയറിനു ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കൈമാറി.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശാരദ പാട്ടേരികണ്ടി ഉദ്ഘടാനം ചെയ്തു.

സഹയാത്ര ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.

വി.വി. ദിനേശന്‍, എം.ടി. ബാലന്‍, കുഞ്ഞമ്മദ് മിന, സുകുമാരന്‍, കുനിയില്‍ ഇബ്രാഹിം, എന്‍.കെ. ബാബു, പി. ഷിജിന, പി.ആര്‍. ഭാസ്‌കരന്‍, ലത സുകുമാരന്‍, പുളിയങ്കോട്ട് ഉണ്ണി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105773/kp-kunjananthan-nair-commemoration-life-saving-equipment-was-handed-over)