പേരാമ്പ്ര: കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തില്‍ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു. കൂത്താളി യുപി സ്കൂള്‍ മൂന്നാ ക്ലാസ്സ് വിദ്യാര്‍ത്ഥി ഹരിഗോവിന്ദിന്റെ മഴവില്ല് തേടുന്ന കുട്ടി എന്ന പുസ്തകത്തിന്റെ പ്രകാശനം രമേശ് കാവില്‍ നിര്‍വഹിച്ചു.
കൂത്താളി സ്കൂള്‍ പ്രധാന അധ്യാപിക ലീന പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉന്നതവിജയം നേടിയ നിമിഷ, സംസ്ഥാന ടെലി ഫിലിം അവാര്‍ഡ് നേടിയ കെ.സി രജില്‍, കെ അര്ജുന് എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അധ്യക്ഷയായി.
പിടി സുനില്‍കുമാര്‍, കെ നാരായണന്, വി.എം അനൂപ് കുമാര്‍, വി.ഗോപി, ഡോ.സി.കെ വിനോദ്, ടി.വി മുരളി, കെ.എം ഗോവിന്ദന്, സി.പി പ്രകാശന്, സുനില്‍ മുണ്ടോട്ടില്‍, കെ.സി രജില്‍, കെ.അര്ജുന്, പി.എം രാഘവന്, നിമിഷ എന്നിവര്‍ സംസാരിച്ചു.
Renovated library inauguration and book launch at Koothali