---
title: "പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്: ജില്ലാതല സംഘനൃത്ത മത്സരം "
english_title: "Peruvannamoozhi Tourism Fest: District level group dance competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105805/peruvannamoozhi-tourism-fest-district-level-group-dance-competition"
published_at: "2023-03-28T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423170d03b30_OBIT_CARD_JPG.JPG"
keywords: []
---

# പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്: ജില്ലാതല സംഘനൃത്ത മത്സരം 

> **Lead Summary:** **പെരുവണ്ണാമൂഴി:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ മുഖ്യ നേതൃത്വത്തില്‍ ഏപ്രില്‍ 23 മുതല്‍ മെയ് 7 വരെ പെരുവണ്ണാമൂഴിയില്‍ നടത്തുന്ന ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാതല സംഘനൃത്ത മത്സരം സംഘടിപ്പിക്കുന്നു.

## Article Content

**പെരുവണ്ണാമൂഴി:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ മുഖ്യ നേതൃത്വത്തില്‍ ഏപ്രില്‍ 23 മുതല്‍ മെയ് 7 വരെ പെരുവണ്ണാമൂഴിയില്‍ നടത്തുന്ന ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാതല സംഘനൃത്ത മത്സരം സംഘടിപ്പിക്കുന്നു.

അപേക്ഷകള്‍ ഏപ്രില്‍ 15നു മുമ്പായി കണ്‍വീനര്‍ ജില്ലാതല സംഘ നൃത്ത മത്സരം, പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്ഓഫീസ്, പെരുവണ്ണാമൂഴി പോസ്റ്റ് 673528 എന്ന വിലാസത്തില്‍ ലഭിക്കണം.

ഫോണ്‍: 9447537988, 9961155960. കോഴിക്കോട് ജില്ലയിലുള്ളവരാണു അപേക്ഷ സമര്‍പ്പിക്കേണ്ടത്. 18 നും 35 നും ഇടയില്‍ പ്രായമുള്ള ഏഴ് അംഗങ്ങള്‍ ഉണ്ടായിരിക്കണം.

7 മിനിറ്റില്‍ കുറയാനോ 10 മിനുട്ടില്‍ കൂടാനോ പാടില്ല. സിനിമാ പാട്ടുകളും അനുവദിക്കുകയില്ല. ഒന്നാം സമ്മാനം 25000/- രൂപയും രണ്ടാം സമ്മാനം 10000/- രൂപയും മൂന്നാം സമ്മാനം 5000/- രൂപയും ആയിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105805/peruvannamoozhi-tourism-fest-district-level-group-dance-competition)