---
title: "കൂത്താളി കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടശിലാസ്ഥാപനം നടന്നു "
english_title: "The foundation stone of Koothali Family Health Center was laid"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105839/the-foundation-stone-of-koothali-family-health-center-was-laid"
published_at: "2023-03-28T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642320d31ee07_OBIT_CARD_JPG.JPG"
keywords: []
---

# കൂത്താളി കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടശിലാസ്ഥാപനം നടന്നു 

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി ഗ്രാമപഞ്ചായത്തിന്റെ ചിരകാലാഭിലാഷമായ കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടശിലാസ്ഥാപനം പേരാമ്പ്ര എം.എല്‍.എ. ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **കൂത്താളി ഗ്രാമപഞ്ചായത്തിന്റെ ചിരകാലാഭിലാഷമായ കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടശിലാസ്ഥാപനം പേരാമ്പ്ര എം.എല്‍.എ. ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

എം.എല്‍.എ. യുടെ ആസ്തി വികസനഫണ്ടില്‍ നിന്നും 1 കോടി രൂപയും എന്‍.എച്ച്.എം. ഫണ്ടില്‍ നിന്നും 1.5 കോടി രൂപയും ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിക്കുന്ന കുടുംബാരോഗ്യകേന്ദ്രം കൂത്താളി ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യമേഖലയില്‍ വലിയ കുതിച്ചുചാട്ടം നടത്തും.

എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ചന്ദ്രന്‍ സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍ അധ്യക്ഷനായി.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സി.എം. സനാതനന്‍, കൂത്താളി പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സാവിത്രി, വാര്‍ഡ് മെംബര്‍ പുളി കുഞ്ഞമ്മദ്, ഡോ. നവീന്‍ ഡി.പി.എം, പി.എം. രാഘവന്‍, ഉമ്മര്‍ തണ്ടോറ, ശശി മുഞ്ഞാറ, റഷീദ് വി.കെ., ബാലചന്ദ്രന്‍ കെ.എം. ഗോവിന്ദന്‍, ദിനേശ് കാപ്പുങ്കര, രാമദാസ് കുനിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. കിടാവ് ദര്‍ശന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105839/the-foundation-stone-of-koothali-family-health-center-was-laid)