---
title: "ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ. സദാനന്ദന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു "
english_title: "Former President of Changaroth Gram Panchayat and Congress leader K. Sadanandan's death anniversary was observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105957/former-president-of-changaroth-gram-panchayat-and-congress-leader-k-sadanandans-death-anniversary-was-observed"
published_at: "2023-03-29T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64241a191479c_1_pp5.jpg"
keywords: []
---

# ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ. സദാനന്ദന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു 

> **Lead Summary:** **ചങ്ങരോത്ത് : **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ. സദാനന്ദന്റെ 7-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു. വീട്ടുവളപ്പില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി.

## Article Content

**ചങ്ങരോത്ത് : **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ. സദാനന്ദന്റെ 7-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു. വീട്ടുവളപ്പില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി.

യുഡിഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്  വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.

ഡിസിസി അംഗം കെ.വി. രാഘവന്‍, കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍, യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ പ്രകാശന്‍ കന്നാട്ടി, ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറിമാരായ പുതുക്കോട്ട് രവീന്ദ്രന്‍, പി.ടി. വിജയന്‍, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പെരുമന,ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് ഒ കെ കരുണാകരന്‍,മണ്ഡലം കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ ആയ ഹരീന്ദ്രന്‍ വാഴയില്‍, രജീഷ് സി കെ, പ്രജീഷ് സി എം, അസീസ് കരിമ്പാലക്കണ്ടി, എന്‍. ജയശീലന്‍, കെ.ടി. രവീന്ദ്രന്‍, പ്രമോദ് പാലേരി, എന്‍.എസ്. നിധീഷ്, സന്തോഷ് കോശി, പി.പി. ബാലന്‍, യു.പി. ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

എ.വി. ബാലന്‍, എന്‍.സി. അബ്ദുറഹ്മാന്‍, സുരേന്ദ്രന്‍ എരത്ത്, ശ്രീനിവാസന്‍ കരുവാങ്കണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105957/former-president-of-changaroth-gram-panchayat-and-congress-leader-k-sadanandans-death-anniversary-was-observed)