---
title: "നേതാജി അക്കാദമിയില്‍ സൗജന്യ പ്രീ റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ ക്യാമ്പ് "
english_title: "Free Pre-Recruitment Selection Camp at Netaji Academy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105986/free-pre-recruitment-selection-camp-at-netaji-academy"
published_at: "2023-03-29T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64244f2dc9706_OBIT_CARD_JPG.JPG"
keywords: []
---

# നേതാജി അക്കാദമിയില്‍ സൗജന്യ പ്രീ റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര: **അഗ്‌നിപഥ് പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പേരാമ്പ്ര നേതാജി അക്കാദമിയില്‍ സൗജന്യ എഴുത്ത് പരീക്ഷാപരിശീലനം നല്‍കുന്നതായി അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **അഗ്‌നിപഥ് പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പേരാമ്പ്ര നേതാജി അക്കാദമിയില്‍ സൗജന്യ എഴുത്ത് പരീക്ഷാപരിശീലനം നല്‍കുന്നതായി അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

വിവിധ സേനകളില്‍ ചേരാന്‍ താല്‍പര്യമുള്ള പത്താംതരം പാസായ 17 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 2 ഞായറാഴ്ച രാവിലെ 10 മണിമുതല്‍ 2 മണിവരെ സ്‌ക്രീനിംഗ് ക്യാമ്പ് നേതാജി അക്കാദമിയില്‍ വെച്ച് നടത്തുന്നു.

(Agni-path, Army, Navy, Airforce, CRPF, BSF, CISF, SSC, Coast Guard, Railway). ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും 2 ഫോട്ടോയും കൊണ്ടു വരേണ്ടതാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മെമ്പര്‍/കുടുംബശ്രീ യൂണിറ്റിന്റെയോ സീല്‍ ചെയ്ത കത്തുമായി വരുന്നവര്‍ക്ക് വാര്‍ഷികഫീസിന്റെ 50% കുറവ് നല്‍കുന്നതാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

ഏപ്രില്‍ 17 മുതലാണ് പരീക്ഷ നടക്കുക. കേരളത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ 5 കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തപ്പെടുന്നു.

മാനേജിംഗ് ഡയറക്ടര്‍ പി.സി.ബാബു, ബിജേഷ് കെ.എസ് (റിട്ട.സൈനികന്‍), എരവട്ടൂര്‍ ബാലകൃഷ്ണന്‍, എസ്. സായൂജ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105986/free-pre-recruitment-selection-camp-at-netaji-academy)