---
title: "സി.എച്ച് സെന്റര്‍ റംളാന്‍ കലക്ഷനില്‍ മനംനിറഞ്ഞ് ലിബ മറിയവും അയ ഫാത്തിമയും "
english_title: "Liba Mariyam and Aya Fatima rocked the CH Center Ramlan collection"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105996/liba-mariyam-and-aya-fatima-rocked-the-ch-center-ramlan-collection"
published_at: "2023-03-29T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6424562fa6439_OBIT_CARD_JPG.JPG"
keywords: []
---

# സി.എച്ച് സെന്റര്‍ റംളാന്‍ കലക്ഷനില്‍ മനംനിറഞ്ഞ് ലിബ മറിയവും അയ ഫാത്തിമയും 

> **Lead Summary:** **മേപ്പയ്യൂര്‍: **കഴിഞ്ഞ മൂന്ന് വര്‍ഷമായി മുടങ്ങാതെ സി.എച്ച് സെന്റര്‍ റംളാന്‍ കലക്ഷനുമായി വീടുകളില്‍ വരുന്നവരെ പ്രതീക്ഷിച്ച് മേപ്പയ്യൂര്‍ പഞ്ചായത്തിലെ ചാവട്ട് ശാഖയിലെ പ്രൈമറി വിദ്യാര്‍ത്ഥിനികളായ ചവറങ്ങാട്ട് മീത്തല്‍ ലിബ മറിയവും, അയ ഫാത്തിമയും.

## Article Content

**മേപ്പയ്യൂര്‍: **കഴിഞ്ഞ മൂന്ന് വര്‍ഷമായി മുടങ്ങാതെ സി.എച്ച് സെന്റര്‍ റംളാന്‍ കലക്ഷനുമായി വീടുകളില്‍ വരുന്നവരെ പ്രതീക്ഷിച്ച് മേപ്പയ്യൂര്‍ പഞ്ചായത്തിലെ ചാവട്ട് ശാഖയിലെ പ്രൈമറി വിദ്യാര്‍ത്ഥിനികളായ ചവറങ്ങാട്ട് മീത്തല്‍ ലിബ മറിയവും, അയ ഫാത്തിമയും.

ഈ വര്‍ഷം തങ്ങള്‍ക്ക് ഫാമിലിയില്‍ നിന്നും ലഭിച്ച നാണയത്തുട്ടുകള്‍ സ്വരൂപിച്ച് എണ്ണിത്തിട്ടപ്പെടുത്തിയപ്പോര്‍ പതിനായിരം രൂപ കവിഞ്ഞിരുന്നു.

ആത്മ സംതൃപ്തിയോടെ അവര്‍ ഇരുവരും പേരാമ്പ്ര മണ്ഡലം മുസ് ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം എം.കെ അബ്ദുറഹിമാനും, മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ ചാവട്ടിനും, ചാവട്ട് ശാഖാ മുസ് ലിം ലീഗ് പ്രസിഡന്റ് പി അബ്ദുള്ളയ്ക്കും കൂടി ഫണ്ട് കൈമാറി.

ചടങ്ങില്‍ വലിയുപ്പ കെ.പി അസ്സയിനര്‍, പിതാവ് സി.എം അബ്ദുല്‍ ലത്തീഫ്, ശാഖാ ഭാരവാഹികളായ ആഷിദ് ചാവട്ട്, സി.എം അമ്മത്, സി.കെ.എസ് ദാരിമി, കെ.കെ റഫീഖ്, പി.എം റഫീഖ് എന്നിവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105996/liba-mariyam-and-aya-fatima-rocked-the-ch-center-ramlan-collection)