---
title: "കൊളത്തൂര്‍ കോളനിയില്‍ ആടു വിതരണം "
english_title: "Goat distribution in Kolathur Colony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106001/goat-distribution-in-kolathur-colony"
published_at: "2023-03-29T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64245adcdfa55_OBIT_CARD_JPG.JPG"
keywords: []
---

# കൊളത്തൂര്‍ കോളനിയില്‍ ആടു വിതരണം 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് കൊളത്തൂര്‍ കോളനിയില്‍ ആടു വിതരണം ചെയ്തു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് കൊളത്തൂര്‍ കോളനിയില്‍ ആടു വിതരണം ചെയ്തു.

കുടുംബശ്രീ ജില്ലാമിഷന്‍ ആടുവിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കുടുംബത്തിനു 30000 രൂപ ചിലവഴിച്ചാണ് ആട് വിതരണം നടത്തിയത്.

വിതരണോദ്ഘാടം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പ്പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്നേല്‍, ആതിര തുവ്വകുന്നേല്‍, സുനിത അരുണ്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106001/goat-distribution-in-kolathur-colony)