---
title: "രാഹുലിന് ഐക്യദാര്‍ഢ്യവുമായി പാതിരാവിലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ "
english_title: "Youth League workers in Pathira also in solidarity with Rahul"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106006/youth-league-workers-in-pathira-also-in-solidarity-with-rahul"
published_at: "2023-03-29T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642461461eb16_OBIT_CARD_JPG.JPG"
keywords: []
---

# രാഹുലിന് ഐക്യദാര്‍ഢ്യവുമായി പാതിരാവിലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ 

> **Lead Summary:** **പേരാമ്പ്ര: **മോഡി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയില്‍ അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി ആയിരക്കണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തെരുവില്‍.

## Article Content

**പേരാമ്പ്ര: **മോഡി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയില്‍ അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി ആയിരക്കണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തെരുവില്‍.

പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കക്കാട് മുതല്‍ പേരാമ്പ്ര വരെ പ്രധിഷേധ ജ്വാല എന്ന പേരില്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു.

റാലിയുടെ സമാപനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷനായി.

ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്‍.കെ മുനീര്‍, ടി.കെ എ ലത്തീഫ്, എം കെ.സി കുട്ട്യാലി, എസ്.കെ അസ്സയിനാര്‍, ഒലിപ്പില്‍ മമ്മു, മൂസ്സ കോത്തമ്പ്ര, പിടി അഷ്റഫ്, പുതുക്കുടി അബ്ദുറഹിമാന്‍, മുനീര്‍ കുളങ്ങര, ടി.പി മുഹമ്മദ്, ഇ. ഷാഹി, കെ.പി റസാഖ്, ശിഹാബ് കന്നാട്ടി, ടി.കെ നഹാസ് സംസാരിച്ചു.

റാലിക്ക് സയ്യിദ് അലി തങ്ങള്‍ പാലേരി, സലിം മിലാസ്, കെ.സി മുഹമ്മദ്, കെ.കെ റഫീഖ്, അബ്ദുല്‍ സത്താര്‍ കീഴരിയൂര്‍, സി.കെ ജറീഷ്, ഷംസുദ്ധീന്‍ വടക്കയില്‍, ദില്‍ഷാദ് കുന്നിക്കല്‍, എം.കെ ഫസലുറഹ്മാന്‍, ആര്‍.കെ മുഹമ്മദ്, സി.കെ ഹാഫിസ്, നിഷാദ് എരവട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106006/youth-league-workers-in-pathira-also-in-solidarity-with-rahul)