---
title: "എടവരാട് എ.എം.എല്‍.പി.സ്‌കൂളിന്റെ നവതിയാഘോഷം "
english_title: "New Year celebration of Edavarad AMLP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106017/new-year-celebration-of-edavarad-amlp-school"
published_at: "2023-03-29T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64246a70cfa5b_OBIT_CARD_JPG.JPG"
keywords: []
---

# എടവരാട് എ.എം.എല്‍.പി.സ്‌കൂളിന്റെ നവതിയാഘോഷം 

> **Lead Summary:** **പേരാമ്പ്ര:** എടവരാട് എ.എം.എല്‍.പി.സ്‌കൂളിന്റെ നവതിയാഘോഷവും പ്രധാന അധ്യാപിക എം.അജിത യുടെ യാത്രയയപ്പും സംഘടിപ്പിച്ചു. ഫ്‌ലവേഴ്‌സ് ടോപ്പ് സിംഗര്‍ ഫെയിം ദേവനശ്രീയ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** എടവരാട് എ.എം.എല്‍.പി.സ്‌കൂളിന്റെ നവതിയാഘോഷവും പ്രധാന അധ്യാപിക എം.അജിത യുടെ യാത്രയയപ്പും സംഘടിപ്പിച്ചു. ഫ്‌ലവേഴ്‌സ് ടോപ്പ് സിംഗര്‍ ഫെയിം ദേവനശ്രീയ ഉദ്ഘാടനം ചെയ്തു.

ഫ്‌ലവേഴ്‌സ് കോമഡി ഫെയിം രതീപ് പാലേരി മുഖ്യാതിധിയായ ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം റസ്മിന തങ്കേക്കണ്ടി അധ്യത വഹിച്ചു. ഉപഹാര സമര്‍പ്പണം ഗ്രാമ പഞ്ചായത്തഗം ശ്രീലജ പുതിയേടത്തും മാനേജര്‍ ഒ. ഹരിദാസന്‍ നായരും നിര്‍വ്വഹിച്ചു.

എ.ഇ.ഒ. ലത്തീഫ് കരയത്തൊടി, സ്‌കൂള്‍ ലീഡര്‍ ബിഷിര്‍ മഹ്മൂദ്, എന്‍ പത്മജര്‍, ഇ സജീവന്‍, ഒ.രാജീവന്‍, പി.ശ്യാമള, ആര്‍.എം. നഫീസ, പി.ടി. വിജയന്‍, ശ്രീധരന്‍ നറക്കമ്മല്‍, ഷമീര്‍, ഇ.പി.സുരേഷ്, പി. ശരത്ത്, പി.കെ.സുരേഷ്, ഇ.പി. ആനന്ദ്, സുമേഷ് താമടം, ഇ. രാജു, കെ.വി. ഹാജി, പി.കെ.രാഗേഷ്, പി.കെ.ഷിംന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106017/new-year-celebration-of-edavarad-amlp-school)