---
title: "രാജസ്ഥാനില്‍ മലയാളി സൈനികന്‍ വെടിയേറ്റ് മരിച്ചു "
english_title: "Malayali soldier shot dead in Rajasthan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106022/malayali-soldier-shot-dead-in-rajasthan"
published_at: "2023-03-29T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64247719b14ed_OBIT_CARD_JPG.JPG"
keywords: []
---

# രാജസ്ഥാനില്‍ മലയാളി സൈനികന്‍ വെടിയേറ്റ് മരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **രാജസ്ഥാനില്‍ ജയ്പുരിനടുത്ത് മലയാളി സൈനികന്‍ വെടിയേറ്റു മരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **രാജസ്ഥാനില്‍ ജയ്പുരിനടുത്ത് മലയാളി സൈനികന്‍ വെടിയേറ്റു മരിച്ചു.

അജ്മീര്‍ നസീറാബാദ് എയര്‍ഫോഴ്സ് കന്റോണ്‍മെന്റ് കോളനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കീഴ്പ്പയ്യൂര്‍ സ്വദേശി മാണിക്കോത്ത് ജിതേഷ് (39) ആണ് മരിച്ചത്. സ്വയം വെടിവെച്ച് മരിച്ചതായാണ് പ്രാഥമിക വിവരം.

വിവരമറിഞ്ഞ് മരിച്ച സൈനികന്‍ ജിതേഷിന്റെ സഹോദരന്‍ പ്രജീഷും അയല്‍ക്കാരനും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. പിതാവ്: ദാമോദരന്‍. മാതാവ്: ജാനു. ഭാര്യ: നതിഷ. മക്കള്‍: ഇഷാന്‍ ജിത്ത്, ഷിയാന്‍ ജിത്ത്. സഹോദരങ്ങള്‍: പ്രജീഷ്, പ്രജില, ജിജില.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106022/malayali-soldier-shot-dead-in-rajasthan)