---
title: "വെള്ളച്ചാല്‍ - കൈതക്കുളം റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Vellachal - Kaithakulam road inaugurated at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106119/vellachal-kaithakulam-road-inaugurated-at-changaroth"
published_at: "2023-03-30T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642557430ae44_1_road.JPG"
keywords: []
---

# വെള്ളച്ചാല്‍ - കൈതക്കുളം റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ചങ്ങരോത്ത്** : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വെള്ളച്ചാല്‍ - കൈതക്കുളം റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

**ചങ്ങരോത്ത്** : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വെള്ളച്ചാല്‍ - കൈതക്കുളം റോഡ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി.സി. ലെനിന്‍ അധ്യക്ഷത വഹിച്ചു.

ആസൂത്രണ സമിതി അംഗം കെ.ജി. രാമനാരായണന്‍, എഡിഎസ് അംഗം പ്രമീള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

അയല്‍ കൂട്ടം ഭാരവാഹികളായ രജില ജോബി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിബി തോപ്പില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106119/vellachal-kaithakulam-road-inaugurated-at-changaroth)