---
title: "മുസ്ലിം ലീഗ് എരവട്ടൂര്‍ ശാഖാ കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു "
english_title: "Muslim League Eravattur Branch Committee organized a protest evening"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106133/muslim-league-eravattur-branch-committee-organized-a-protest-evening"
published_at: "2023-03-30T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64256733e49f0_1_pr.JPG"
keywords: []
---

# മുസ്ലിം ലീഗ് എരവട്ടൂര്‍ ശാഖാ കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു 

> **Lead Summary:** **എരവട്ടൂര്‍: **എരവട്ടൂര്‍ നരികിലപ്പുഴ നവീകരണ പദ്ധതിയിലെ അപാകതകള്‍ക്കെതിരെ മുസ്ലിം ലീഗ് എരവട്ടൂര്‍ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

## Article Content

**എരവട്ടൂര്‍: **എരവട്ടൂര്‍ നരികിലപ്പുഴ നവീകരണ പദ്ധതിയിലെ അപാകതകള്‍ക്കെതിരെ മുസ്ലിം ലീഗ് എരവട്ടൂര്‍ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരണ പദ്ധതിയില്‍ നടന്ന ക്രമക്കേടും അശാസ്ത്രീയ പദ്ധതി നിര്‍വ്വഹണം മൂലവും നശിച്ചുകൊണ്ടിരിക്കുന്ന ഈ നീര്‍ത്തടത്തിന്റെ പുനരുദ്ധാരണത്തിന് ഈ സാമ്പത്തികവര്‍ഷം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ആണ് പ്രത്യേക ഫണ്ട് വകയിരുത്തി നവീകരണ പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍ പ്രസ്തുത പദ്ധതി പുഴയുടെ കുറച്ചു ഭാഗം മാത്രം ഉള്‍പ്പെടുത്തിയും ഒരുഭാഗം മണ്ണിട്ട് നികത്തിയും ആണ് പ്രവൃത്തി നടത്തുന്നത്.

പുഴയുടെ സര്‍വ്വ നാശത്തിന് കാരണമായേക്കാവുന്ന ഈ പദ്ധതിക്കെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധമുണ്ട്. ഇതിന്റെ ഭാഗമായി മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ സായാഹ്നം പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ. ലത്തീഫ് ഉദ്ഘടനം ചെയ്തു.

വി.കെ. മൊയ്തി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അര്‍ജുന്‍ കറ്റയാട്ട്, കെ.പി. റസാഖ്, ഹാഫിസ്, ആര്‍.എം. നിഷാദ്, പി.എം. കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.

പി.കെ. നാസര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106133/muslim-league-eravattur-branch-committee-organized-a-protest-evening)