---
title: "പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം തണ്ണീര്‍ പന്തല്‍ ഒരുക്കി "
english_title: "Perambra West Women's Cooperative Group has prepared a water pandal at pannimukk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106137/perambra-west-womens-cooperative-group-has-prepared-a-water-pandal-at-pannimukk"
published_at: "2023-03-30T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64256c4c9835c_1_thanner.JPG"
keywords: []
---

# പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം തണ്ണീര്‍ പന്തല്‍ ഒരുക്കി 

> **Lead Summary:** **ചെറുവണ്ണൂര്‍: **കേരള സംസ്ഥാന സഹകരണ വകുപ്പ് 'തണലേകാന്‍ സഹകരണ തണ്ണീര്‍ പന്തല്‍' പദ്ധതിയുടെ ഭാഗമായി കഠിനമായ വേനലില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം തണ്ണീര്‍ പന്തല്‍ ഒരുക്കി.

## Article Content

**ചെറുവണ്ണൂര്‍: **കേരള സംസ്ഥാന സഹകരണ വകുപ്പ് 'തണലേകാന്‍ സഹകരണ തണ്ണീര്‍ പന്തല്‍' പദ്ധതിയുടെ ഭാഗമായി കഠിനമായ വേനലില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം തണ്ണീര്‍ പന്തല്‍ ഒരുക്കി.

പന്നിമുക്കില്‍ ഒരുക്കിയ തണ്ണീര്‍ പന്തല്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഇ.ടി. ഷൈജ  ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ്  എം.പി. ഇന്ദിര അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.പി. പ്രവിത, പി. മോനിഷ, എ. ബാലകൃഷ്ണന്‍, സംഘം ഡയറക്ടര്‍മാരായ ഷീബ കുന്നത്ത്, സി.എം. ശ്രീകല, കെ.കെ. ബാലകൃഷ്ണന്‍, കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106137/perambra-west-womens-cooperative-group-has-prepared-a-water-pandal-at-pannimukk)