---
title: "അടുത്തറിയാം തപാല്‍ വകുപ്പിന്റെ സേവനങ്ങള്‍; തപാല്‍ സേവന മേള സംഘടിപ്പിച്ചു "
english_title: "Know more about the services of the Department of Posts; Organized postal service fair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106163/know-more-about-the-services-of-the-department-of-posts-organized-postal-service-fair"
published_at: "2023-03-30T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64259bd0a4ba7_OBIT_CARD_JPG.JPG"
keywords: []
---

# അടുത്തറിയാം തപാല്‍ വകുപ്പിന്റെ സേവനങ്ങള്‍; തപാല്‍ സേവന മേള സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **തപാല്‍ വകുപ്പിന്റെയും ഉദയ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ കായണ്ണ ബസാറില്‍ തപാല്‍ സേവന മേള സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **തപാല്‍ വകുപ്പിന്റെയും ഉദയ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ കായണ്ണ ബസാറില്‍ തപാല്‍ സേവന മേള സംഘടിപ്പിച്ചു.

വടകര ഡിവിഷന്‍ സൂപ്രണ്ട് സി.കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് കായണ്ണ അധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി, പഞ്ചായത്തംഗം പി.സി.ബഷീര്‍, എന്‍.കെ.ബാബു, രന്യ ആര്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടിയില്‍ നിരവധി പേര്‍ക്ക് ആധാര്‍ ,IPPB, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, മറ്റ് കേന്ദ്ര പദ്ധതികള്‍ എന്നിവ ലഭ്യമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106163/know-more-about-the-services-of-the-department-of-posts-organized-postal-service-fair)