---
title: "കൂമുള്ളി കോറോത്ത് പടിക്കല്‍ പരദേവതാ ക്ഷേത്രോത്സവം കൊടിയേറി "
english_title: "Koomulli Koroth Padikal Paradevatha Temple festival flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106268/koomulli-koroth-padikal-paradevatha-temple-festival-flagged-off"
published_at: "2023-03-31T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64267bccadc98_1_kodi22.JPG"
keywords: []
---

# കൂമുള്ളി കോറോത്ത് പടിക്കല്‍ പരദേവതാ ക്ഷേത്രോത്സവം കൊടിയേറി 

> **Lead Summary:** **ഉള്ളിയേരി:** കൂമുള്ളി കോറോത്ത് പടിക്കല്‍ പരദേവതാ ക്ഷേത്രോല്‍സവം തന്ത്രി ബ്രഹ്മശ്രീ പന്ന്യംവള്ളി കുമാരന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി.

## Article Content

**ഉള്ളിയേരി:** കൂമുള്ളി കോറോത്ത് പടിക്കല്‍ പരദേവതാ ക്ഷേത്രോല്‍സവം തന്ത്രി ബ്രഹ്മശ്രീ പന്ന്യംവള്ളി കുമാരന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി.

ഏപ്രില്‍ 1 ന് രാത്രി 7.30 ന് മെഗാ തിരുവാതിര , രാത്രി 8 ന് കോല്‍ക്കളി, ഏപ്രില്‍ 3 ന് രാത്രി 7.30 ന് കലാ സന്ധ്യ, ഏപ്രില്‍ 4 ന് രാത്രി 7.30 ന് മെഗാഷോ, ഏപ്രില്‍ 5 ന് കാലത്ത് 5 മണിക്ക് ഗണപതിഹോമം,

ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദ ഊട്ട്, വൈകുന്നേരം 6 മണിക്ക് പുതുക്കോട്ട് ശാല ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന താലപ്പൊലി എഴുന്നള്ളത്ത്, രാത്രി 7.30 ന് തായമ്പക,

11.30 ന് തേങ്ങയേറ് തുടങ്ങിയ പരിപാടികള്‍ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106268/koomulli-koroth-padikal-paradevatha-temple-festival-flagged-off)