---
title: "പ്രശസ്ത ചിത്രകാരന്‍ വിവാന്‍ സുന്ദരത്തിന് പേരാമ്പ്ര ദി ക്യാമ്പിന്റെ അനുശോചനം "
english_title: "Perambra The Camp's condolences to renowned painter Vivan Sundaram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106287/perambra-the-camps-condolences-to-renowned-painter-vivan-sundaram"
published_at: "2023-03-31T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642682669b588_1_vivan.JPG"
keywords: []
---

# പ്രശസ്ത ചിത്രകാരന്‍ വിവാന്‍ സുന്ദരത്തിന് പേരാമ്പ്ര ദി ക്യാമ്പിന്റെ അനുശോചനം 

> **Lead Summary:** ** പേരാമ്പ്ര: **അന്തരിച്ച പ്രശസ്ത ചിത്രകാരന്‍ വിവാന്‍ സുന്ദരത്തിന് പേരാമ്പ്ര ദി ക്യാമ്പിന്റെ ആഭിമുഖ്യത്തില്‍ അനുശോചനം രേഖപ്പെടുത്തി.

## Article Content

** പേരാമ്പ്ര: **അന്തരിച്ച പ്രശസ്ത ചിത്രകാരന്‍ വിവാന്‍ സുന്ദരത്തിന് പേരാമ്പ്ര ദി ക്യാമ്പിന്റെ ആഭിമുഖ്യത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ദി ക്യാമ്പ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്യാമ്പ് പ്രസിഡന്റ്  കെ.സി. രാജീവന്‍ അധ്യക്ഷത വഹിച്ചു.

അഭിലാഷ് തിരുവോത്ത് വിവാന്‍ സുന്ദരം അനുസ്മരണ പ്രഭാഷണം നടത്തി. വിവാന്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തി.

സി.കെ. കുമാരന്‍, പ്രേംരാജ് പേരാമ്പ്ര, ലിതേഷ് കരുണാകരന്‍, പ്രജീഷ് പേരാമ്പ്ര, നിതേഷ് തെക്കേലത്ത്, ആര്‍ബി പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി രജ്ഞിത്ത് പട്ടാണിപ്പാറ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് ദേവരാജ് കന്നാട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106287/perambra-the-camps-condolences-to-renowned-painter-vivan-sundaram)