---
title: "കൊയ്ത്ത് മെതി യന്ത്രവും കൊയ്ത്ത് ഉല്‍ത്സവവും ഉദ്ഘാടനം ചെയ്തു"
english_title: "Harvest threshing machine and harvest festival inaugurated at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106357/harvest-threshing-machine-and-harvest-festival-inaugurated-at-perambra"
published_at: "2023-03-31T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426daa90acb1_1_koyth.JPG"
keywords: []
---

# കൊയ്ത്ത് മെതി യന്ത്രവും കൊയ്ത്ത് ഉല്‍ത്സവവും ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര:** കൊയ്ത്ത് മെതി യന്ത്രവും കൊയ്ത്ത് ഉല്‍ത്സവവും ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** കൊയ്ത്ത് മെതി യന്ത്രവും കൊയ്ത്ത് ഉല്‍ത്സവവും ഉദ്ഘാടനം ചെയ്തു.

അഗ്രി ടെക്ക് കാലിക്കറ്റ് എന്ന കാര്‍ഷിക കൂട്ടായ്മ പേരാമ്പ്ര ബ്ലോക്ക് പരിധിയില്‍ ഇറക്കിയ കൊയ്ത്ത് മെതി യന്ത്രത്തിന്റെയും കൊയ്ത്ത് ഉല്‍ത്സവത്തിന്റെയും ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  എന്‍.ടി. ഷിജിത്ത് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര കൃഷി ഓഫീസര്‍ ഷെറിന്‍, ചെറുവണ്ണൂര്‍ കൃഷി ഓഫീസര്‍ ഷഫീര്‍ മുഹമ്മദ്, കൃഷി അസി: പ്രിയങ്ക, ഇറിഗേഷന്‍ അസി: എഞ്ചിനീയര്‍ അര്‍ജുന്‍, കനറാ ബേങ്ക് ചെറുവണ്ണൂര്‍ ബ്രാഞ്ച് മാനേജര്‍ ദ്വിവിന്‍, ബ്ലോക്ക് അംഗം കെ. അജിത, വാര്‍ഡ് അംഗളായ കെ.എം. ബിജിഷ, ശ്രീലജ പുതിയേടത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106357/harvest-threshing-machine-and-harvest-festival-inaugurated-at-perambra)