---
title: "ചെങ്ങോടു മലയില്‍ നിന്ന് വിണ്ടും പുതിയ ഇനം പല്ലിയെ കണ്ടെത്തി "
english_title: "Vindum found a new species of lizard from Chengodumala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106358/vindum-found-a-new-species-of-lizard-from-chengodumala"
published_at: "2023-03-31T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426d22865013_1_palli.JPG"
keywords: []
---

# ചെങ്ങോടു മലയില്‍ നിന്ന് വിണ്ടും പുതിയ ഇനം പല്ലിയെ കണ്ടെത്തി 

> **Lead Summary:** ** പേരാമ്പ്ര :** കോഴിക്കോട് ജില്ലയിലെ ചെങ്ങോടുമലയില്‍ നിന്നും പുതിയ ഇനം പല്ലി വര്‍ഗ്ഗ ജീവിയെ കണ്ടെത്തി.

## Article Content

** പേരാമ്പ്ര :** കോഴിക്കോട് ജില്ലയിലെ ചെങ്ങോടുമലയില്‍ നിന്നും പുതിയ ഇനം പല്ലി വര്‍ഗ്ഗ ജീവിയെ കണ്ടെത്തി.

അമേരിക്ക ആസ്ഥാനമായുള്ള ഗവേഷണ മാഗസിനായ ജേണല്‍ ഓഫ് ഹെര്‍പ്പറ്റോളജിയുടെ പുതിയ പതിപ്പില്‍ ആണ് പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടത്.

സിര്‍ട്ടോഡാക്ട്‌ടൈയ്‌ലസ് ചെങ്ങോടുമലന്‍സ് (Cyrtodactylus chengodumalaensis) അഥവാ ചെങ്ങോടുമല ഗെകൊയില്ല എന്നാണ് പുതിയ ഇനം പല്ലിയെ നാമകരണം ചെയ്തിരിക്കുന്നത്.

അമേരിക്കയിലെ വില്ലനോവ യൂണിവേഴ്‌സിറ്റിയിലെ ഡോ: ആരന്‍ ബോവര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡോ: ഇഷാന്‍ അഗര്‍വാള്‍, മുംബൈ ആസ്ഥാനമായുള്ള താക്കറേ ഫൗണ്ടേഷനിലെ ഡോ: അക്ഷയ് ഖണ്ടേക്കര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ഡോ: സന്ദീപ് ദാസ്, സ്വതന്ത്ര ഗവേഷകനായ ഉമേഷ് പാവുക്കണ്ടി എന്നിവരടങ്ങിയ സംഘമാണ് പല്ലിയെ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ചെങ്ങോടുമലയില്‍ നിന്നും കണ്ടെത്തുന്ന രണ്ടാമത്തെ പല്ലി വര്‍ഗ്ഗ ജീവിയാണ് ഇത്.

ജൈവ വൈവിധ്യത്തിന്റെ കലവറയായ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്താനുള്ള നീക്കം വന്‍ ജനകീയ സമരത്തെ അവസാനിപ്പിച്ചതാണ്.

സമരസമിതിയുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് പുതിയ ജീവിയെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106358/vindum-found-a-new-species-of-lizard-from-chengodumala)