---
title: "എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരുകളെ കഴുത്തു ഞെരിച്ചു കൊല്ലുന്നു "
english_title: "The LDF government is strangling local governments"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106386/the-ldf-government-is-strangling-local-governments"
published_at: "2023-03-31T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426f4c8ab4da_OBIT_CARD_JPG.JPG"
keywords: []
---

# എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരുകളെ കഴുത്തു ഞെരിച്ചു കൊല്ലുന്നു 

> **Lead Summary:** **പേരാമ്പ്ര: **പദ്ധതി വിഹിതവും വെട്ടിച്ചുരുക്കി സ്പില്‍ ഓവര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരുകളെ കഴുത്തു ഞെരിച്ച് കൊല്ലുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നു ഡിസിസി ജന സെക്രട്ടറി മുനീര്‍ എരവത്ത് ആരോപിച്ചു.

## Article Content

**പേരാമ്പ്ര: **പദ്ധതി വിഹിതവും വെട്ടിച്ചുരുക്കി സ്പില്‍ ഓവര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരുകളെ കഴുത്തു ഞെരിച്ച് കൊല്ലുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നു ഡിസിസി ജന സെക്രട്ടറി മുനീര്‍ എരവത്ത് ആരോപിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് മുന്നില്‍ ജനപതിനിധികള്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.കെ വിനോദന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ടി അഷ്റഫ്, ഗിരിജ ശശി, വഹീദ, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106386/the-ldf-government-is-strangling-local-governments)