---
title: "ഫയര്‍ ആന്റ്  റസ്‌ക്യൂ സര്‍വ്വീസില്‍ നിന്നും വിരമിച്ച എ. ഭക്തവത്സലന് യാത്രയയപ്പ് നല്‍കി "
english_title: "A retired from fire and rescue service. Bhaktavatsalan was given a farewell"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106489/a-retired-from-fire-and-rescue-service-bhaktavatsalan-was-given-a-farewell"
published_at: "2023-04-01T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427caa01b359_1_police.JPG"
keywords: []
---

# ഫയര്‍ ആന്റ്  റസ്‌ക്യൂ സര്‍വ്വീസില്‍ നിന്നും വിരമിച്ച എ. ഭക്തവത്സലന് യാത്രയയപ്പ് നല്‍കി 

> **Lead Summary:** ** പേരാമ്പ്ര **: ഇരുപത്തിനാല് വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ എ. ഭക്തവല്‍ലന് പേരാമ്പ്ര അഗ്‌നി രക്ഷാനിലയം റിക്രിയേഷന്‍ ക്ലബ് യാത്രയയപ്പ് നല്‍കി.

## Article Content

** പേരാമ്പ്ര **: ഇരുപത്തിനാല് വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ എ. ഭക്തവല്‍ലന് പേരാമ്പ്ര അഗ്‌നി രക്ഷാനിലയം റിക്രിയേഷന്‍ ക്ലബ് യാത്രയയപ്പ് നല്‍കി.

കോഴിക്കോട് റീജിയണല്‍ ഫയര്‍ ഓഫീസര്‍ ടി. റജീഷ് ക്ലബിന്റെ സ്‌നേഹോപഹാരം നല്‍കി. സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി. ഗിരീശന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കോഴിക്കോട് ജില്ലാ ഫയര്‍ ഓഫീസര്‍ കെ.എം. അഷറഫലി, കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്‍, കെഎഫ്എസ്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷജില്‍കുമാര്‍, മുക്കം അസി: സ്റ്റേഷന്‍ ഓഫീസര്‍ മുരളീധരന്‍, റിട്ട. സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ. രവീന്ദ്രന്‍, പി.സി. പ്രേമന്‍, പി. വിനോദന്‍ എന്നിവര്‍ സംസാരിച്ചു.

എന്‍.എം. ലതീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി. വിജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106489/a-retired-from-fire-and-rescue-service-bhaktavatsalan-was-given-a-farewell)